പ്രവാസി കേരള കോൺഗ്രസ് (എം) യു.എ ഇ ചാപ്റ്ററിന്റെ കെ.എം.മാണി കാരുണ്യ പഠനധനസഹായ പദ്ധതി ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പ്രവാസി കേരളാ കോൺഗ്രസ് എം യു എ ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കെ എം മാണി കാരുണ്യ പഠനസഹായ പദ്ധതിയുടെ ഉദ്ഘാടനം കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി നിർവഹിച്ചു. പ്ലസ് ടുവിന് 1200 ൽ 1198 മാർക്ക് നേടി ഉന്നത വിജയം കരസ്ഥമാക്കിയ പ്രിസ്കാ മരിയാ സെബാസ്റ്റ്യന് എൻട്രൻസ് പരിശീലനത്തിന് ആവശ്യമായ തുക നൽകിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. മലപ്പുറം ജില്ലയിലെ അരീക്കോട് സ്വദേശിനിയാണ് പ്രിസ്ക മരിയ സെബാസ്റ്റ്യൻ.

കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ ഈ മിടുക്കി പാഠ്യേതര വിഷയങ്ങളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബാംഗമായ പ്രിസ്ക പഠനത്തിൽ ചെറുപ്പം മുതൽ മികവ് തെളിയിച്ചിട്ടുണ്ട്. പ്ളസ് ടുവിന് ഉന്നത വിജയം നേടി കഴിഞ്ഞപ്പോൾ മാതാപിതാക്കളുടെയും കുട്ടിയുടേയും ആഗ്രഹം ഡോക്ടറാകണം എന്നതായിരുന്നു. വാടക വീട്ടിൽ താമസിക്കുന്ന നിർദ്ധന കുടുംബത്തിന് ആഗ്രഹം ഉള്ളിൽ ഒതുക്കുക അല്ലാതെ മറ്റു നിവൃത്തി ഉണ്ടായിരുന്നില്ല. ഇവരുടെ വിഷമം കണ്ടറിഞ്ഞ കേരള കോൺഗ്രസ് എം പ്രവർത്തകരിൽ ഒരാളാണ് പാർട്ടിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഈ കുടുംബത്തെക്കുറിച്ച് പരിചയപ്പെടുത്തിയത്.

പാർട്ടി നേതാക്കൾ വഴി ചെയർമാൻ ജോസ് കെ മാണി എംപി വിവരമറിയുകയും വിദ്യാഭ്യാസ ആവശ്യത്തിന് വേണ്ട കാര്യങ്ങൾ ചെയ്യുവാനുള്ള സന്നദ്ധത മാതാപിതാക്കളെ അറിയിക്കുകയുമായിരുന്നു. തുടർന്ന് ഇത് സംബന്ധിച്ച് വേണ്ട സഹായം ചെയ്യുവാൻ വേണ്ടി പ്രവാസി കേരള കോൺഗ്രസ് (എം) യുഎഇ ഘടകത്തെ അദ്ദേഹം ചുമതലപ്പെടുത്തി. തുടർന്ന് എൻട്രൻസ് പരിശീലനത്തിന് വേണ്ടി കുട്ടിയെ പാലായിലെ സ്ഥാപനത്തില്‍ ചേർത്തു. ജോസ് കെ മാണി ഇടപെട്ട് ഫീസിളവ് അടക്കമുള്ള ആനുകൂല്യങ്ങൾ നേരത്തെ ലഭ്യമാക്കിയിരുന്നു. ഒരു വർഷത്തെ കുട്ടിയുടെ പഠനത്തിന് ആവശ്യമായ ഹോസ്റ്റൽ, മെസ്സ് ഫീ ഉൾപ്പെടെയുള്ള ആവശ്യത്തിലേക്കായി ഒരു ലക്ഷത്തി പതിനേഴായിരം രൂപ പ്രവാസി കേരള കോൺഗ്രസ് (എം) യുഎഇ ചാപ്റ്റർ സ്വരൂപിച്ച് നൽകി.

പ്രിസ്കയുടെയും കുടുംബത്തിന്റെയും ആഗ്രഹം പോലെ പഠിച്ചു മിടുക്കിയായി ഡോക്ടറായിത്തീരട്ടെ എന്ന് ജോസ് കെ മാണി എംപി ആശംസിച്ചു. ഈ പദ്ധതിയിൽ ചേർന്ന് പ്രവർത്തിച്ച യുഎഇ യിലെ പ്രവാസി കേരളാ കോൺഗ്രസ് (എം) ന്റെ പ്രസിഡന്റ് എബ്രഹാം പി സണ്ണിയെയും മറ്റു പ്രവർത്തകരെയും ജോസ് കെ മാണി അഭിനന്ദിച്ചു. കേരളാ കോൺഗ്രസ് എം ഓഫീസ് ചാർജ് സെക്രട്ടറി സ്റ്റീഫൻ ജോർജ്, പാർട്ടി ജനറൽ സെക്രട്ടറിയും കെ.സി.എം ഐ.ടി വിംങ് ഡയറക്ടറുമായ അഡ്വ.അലക്സ് കോഴിമല, പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സഖറിയാസ് കുതിരവേലി,  കോട്ടയം ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കേടം ഐ.ടി വിംഗ് സ്റ്റേറ്റ് കോർഡിനേറ്റർ ജയകൃഷ്ണൻ പുതിയേടത്ത്, പ്രിസ്കയുടെ പിതാവ് സെബാസ്റ്റ്യൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...