Saturday, May 10, 2025 3:51 pm

കെഎം മാണി സ്‌മൃതി സംഗമം ഏപ്രിൽ ഒൻപതിന്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : അന്തരിച്ച കെഎം മാണിയുടെ മൂന്നാം ചരമവാർഷികദിനമായ ഏപ്രിൽ 9 ന് കോട്ടയം തിരുനക്കര മൈതാനത്തു ജലസേചനവകുപ്പ്മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന കെഎം മാണി സ്‌മൃതിസംഗമത്തിൽ കോട്ടയം ജില്ലയിലെ പാർട്ടി ഭാരവാഹികളെ പങ്കെടുപ്പിക്കുന്നതിന് നിയോജകമണ്ഡലം പ്രസിഡന്റ്മാരുടെ യോഗത്തിൽ തീരുമാനിച്ചു.

യോഗം പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അധ്യക്ഷത വഹിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ നിയോജകമണ്ഡലം നേതൃയോഗങ്ങൾ 28 നുള്ളിലും മണ്ഡലം, വാർഡ് യോഗങ്ങൾ ഏപ്രിൽ 3 തിയതിയ്ക്കുള്ളിലും പൂർത്തീകരിക്കുവാൻ തീരുമാനിച്ചു. പോക്ഷകസംഘടന യോഗങ്ങൾ ഏപ്രിൽ 6 നുള്ളിലും പൂർത്തീകരിക്കും.

ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ്,തോമസ് ചാഴികാടൻ എംപി,ജോബ് മൈക്കിൾ എംഎൽഎ,സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്ജ് മുൻ എംഎൽഎ, മീഡിയ കോർഡിനേറ്റർ വിജി എം തോമസ്,ജോസഫ് ചാമക്കാല, നിയോജകമണ്ഡലം പ്രസിഡന്റ്മ്മാരായ ഫിലിപ് കുഴികുളം, മാത്തുക്കുട്ടി ഞായർകുളം, ലാലിച്ചൻ കുന്നിപ്പറമ്പിൽ, പിഎം മാത്യു ഉഴവൂർ, എഎം മാത്യു ആനിത്തോട്ടം, സാജൻ കുന്നത്ത്, ജോയ് ചെറുപുഷ്പം, ജോജി കുറുത്തിയാടൻ, ജോസ് ഇടവഴിക്കൽ, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.ജോസ് ടോം, പ്രൊഫ.ലോപ്പസ് മാത്യു, ബേബി ഉഴത്തുവാൽ, സഖറിയാസ് കുതിരവേലി, ജോസ് പുത്തൻകാല എന്നിവർ പ്രസംഗിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാണ്ഡഹാര്‍ വിമാന റാഞ്ചലിലെ ഭീകരര്‍ കൊല്ലപ്പെട്ടെന്ന് ദേശീയ വാർത്താ ഏജൻസി

0
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തിൽ കാണ്ഡഹാര്‍ വിമാന റാഞ്ചലിലെ ഭീകരര്‍ കൊല്ലപ്പെട്ടെന്ന്...

നീതി മെഡിക്കൽ ലാബിൽ ഫുൾ ബോഡി ചെക്കപ്പ് ക്യാമ്പ് നാളെ

0
പത്തനംതിട്ട: മാതൃദിന ആഘോഷങ്ങളുടെ ഭാഗമായി മലയാള മനോരമയും നീതി ലാബും സംയുക്തമായി...

ട്രെയിന്‍ യാത്രക്കിടെ വീണ് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
റാന്നി : ട്രെയിന്‍ യാത്രക്കിടെ വീണ് കാണാതായ യുവാവിന്‍റെ മൃതദേഹം...

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ അനാവശ്യമായി ഉപയോഗിക്കരുത് ; ദുരന്തനിവാരണ അതോറിറ്റി

0
ന്യൂ ഡൽഹി: മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ അനാവശ്യമായി ഉപയോഗിക്കരുതെന്ന നിർദേശവുമായി...