കെ.എം.ഷാജി എംഎല്‍എക്കെതിരെ വധഭീഷണി ; പ്രതി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കെ.എം. ഷാജി എംഎല്‍എക്കെതിരെ  വധഭീഷണി ഉയര്‍ത്തിയ കേസില്‍ പ്രതി തേജസ് തലശേരി കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തന്നെ വധിക്കാന്‍ ഗൂഢാലോചന നടന്നെന്നും ഇതിനായി മുംബൈയിലെ ഗുണ്ടാ സംഘത്തിനു ക്വട്ടേഷന്‍ നല്‍കിയെന്നും ചൂണ്ടിക്കാട്ടി കെ.എം.ഷാജി എംഎല്‍എ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. മുംബൈയിലെ ഗുണ്ടാസംഘങ്ങളുമായി അടുപ്പമുള്ള കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ തേജസ് എന്നയാളാണ് ഇതിനു പിന്നിലെന്ന് ആരോപിച്ച ഷാജി, ക്വട്ടേഷന്‍ നല്‍കാന്‍ ഇയാള്‍ ഫോണില്‍ ബന്ധപ്പെട്ടതിന്റെ ശബ്ദരേഖയും പരാതിയ്‌ക്കൊപ്പം നല്‍കി. ഇമെയിലിലാണ് ശബ്ദരേഖ ഷാജിക്ക് അയച്ചുകിട്ടിയത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ ഭാഗമായാണു ശബ്ദരേഖ പുറത്തുവന്നതെന്നു കരുതുന്നു.

കൊല്ലേണ്ടത് എംഎല്‍എയെയാണെന്നു ശബ്ദരേഖയില്‍ വ്യക്തമാണ്. മുംബൈയില്‍നിന്നു ട്രെയിന്‍ മാര്‍ഗം എത്തുന്ന രണ്ടംഗ സംഘത്തിന് ഇവിടെ താമസിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്താമെന്നും എംഎല്‍എയെ കാണിച്ചു തരാമെന്നും കണ്ണൂരില്‍നിന്നു വിളിക്കുന്നയാള്‍ പറയുന്നു. കൊലപാതകത്തിനു പ്രതിഫലമായി നല്‍കേണ്ട പണം പറഞ്ഞുറപ്പിക്കുന്നുമുണ്ട്. കൃത്യം നടന്നാല്‍ അപ്പോള്‍ തന്നെ സ്ഥലംവിടണമെന്ന നിര്‍ദേശവും നല്‍കുന്നു. വ്യക്തിപരമായി ശത്രുക്കളില്ലെന്നും പൊതുരംഗത്തു താന്‍ സ്വീകരിക്കുന്ന രാഷ്ട്രീയ സമീപനത്തോടു വിദ്വേഷമുള്ളവരാണ് പിന്നിലെന്നു കരുതുന്നതായും ഷാജി പറഞ്ഞു. വളപട്ടണം പോലീസ് എംഎല്‍എയെ വിളിച്ച് വിവരശേഖരണം നടത്തി. ഷാജിയുടെ പരാതിയില്‍ കേസെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...