വീര്യം കൂടിയാലും കുറഞ്ഞാലും മദ്യം പാടില്ലെന്നാണ് ലീഗിന്റെ നിലപാട് : കെഎം ഷാജി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വീര്യംകുറഞ്ഞ മദ്യത്തിന് നികുതിഘടന നിശ്ചയിച്ച കാര്യത്തില്‍ മുസ്ലിം ലീഗിന് വിയോജിപ്പ് ഉണ്ടായിരുന്നുവെന്ന് മന്ത്രി കെഎം ഷാജി സമ്മതിച്ചു. എന്നാല്‍ മന്ത്രിസഭയുടെ തീരുമാനത്തിനൊപ്പം നിന്നു. വീര്യം കൂടിയാലും കുറഞ്ഞാലും മദ്യം പാടില്ലെന്നാണ് ലീഗിന്റെ നിലപാടെന്നും മന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. നികുതി ഘടന പ്രഖ്യാപിച്ചതില്‍ പ്രതിപക്ഷത്തുനിന്ന് ഉള്‍പ്പെടെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. അതിനിടെയാണ് യുഡിഎഫിലെ പ്രധാന കക്ഷികളിലൊന്നായ ലീഗും വിയോജിപ്പ് വ്യക്തമാക്കുന്നത്. ‘ലീഗ് അതിനെ പിന്തുണയ്ക്കുന്നില്ല. എതിര്‍പ്പുള്ളതു കൊണ്ടാണല്ലോ സാദിഖലി തങ്ങള്‍ പറഞ്ഞത്.

വിയോജിപ്പുണ്ടെങ്കിലും പക്ഷേ കാബിനറ്റിന്റെ തീരുമാനത്തോടൊപ്പമാണ് ഞങ്ങള്‍. വീര്യം കൂടിയാലും കുറഞ്ഞാലും മദ്യം കഴിക്കരുതെന്നു പറയുന്നവരാണ് ഞങ്ങള്‍. എല്ലാ വിഭാഗങ്ങളുടെയും വോട്ട് വാങ്ങിയാണ് യുഡിഎഫ് ജയിച്ചത്. ഏതെങ്കിലും പ്രതിഷേധത്തിന്റെ പേരില്‍ പൊതു തീരുമാനം റദ്ദ് ചെയ്യാനാവില്ല’ -കെഎം ഷാജി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലേക്ക് കൂടുതല്‍ ഓണം സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാല്‍...

0
ഡൽഹി: ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തമായതിനാല്‍ കേരളത്തിലേക്ക് കൂടുതല്‍ ഓണം...

ശബരിമല ടെണ്ടറില്‍ പരിഷ്കരണം; കരാറുകാര്‍ സാധനങ്ങള്‍ സന്നിധാനത്ത് എത്തിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി

0
തിരുവനന്തപുരം: ശബരിമല ടെണ്ടര്‍ വ്യവസ്ഥ പരിഷ്കരിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ്. കരാറുകാര്‍...

എൺപതാം സ്വാതന്ത്ര്യദിനത്തിൽ ആഘോഷങ്ങൾക്കപ്പുറം ഇന്ത്യയുടെ സമകാലികാവസ്ഥയെക്കുറിച്ച് ആത്മപരിശോധന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: സാമ്രാജ്യത്വത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് രാജ്യം സ്വതന്ത്രമായി 79 വർഷം പൂർത്തിയാക്കി...

ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ എസ് എഫ്ഐ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം

0
തിരുവനന്തപുരം: ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ എസ് എഫ്ഐ കേരള സർവകലാശാല...