പത്തനംതിട്ട: ലോക്ഡൗണിൽ അവശത അനുഭവിക്കുന്നവർ അവഗണിക്കപ്പെടരുതെന്ന് കെ.എം.വൈ.എഫ് ജില്ലാ പ്രസിഡന്റ് മണ്ണടി അർഷദ് മൗലവി അഭിപ്രായപ്പെട്ടു. കേരളാ മുസ്‌ലിം യുവജന ഫെഡറേഷൻ (കെ.എം.വൈ.എഫ്) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ പെരുന്നാൾ റിലീഫ് കിറ്റ് വിതരണം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്തനംതിട്ട, അടൂർ ഏരിയകളിലായി അർഹരായ മദ്രസാ അദ്ധ്യാപകർക്കാണ് കെ.എം.വൈ.എഫ് പെരുന്നാൾ സമ്മാനം തയ്യാറാക്കിയത്. അടൂർ ഏരിയയിൽ ജില്ലാ ട്രഷറർ അബ്ദുൽ കാദിർ മൗലവിയും സെക്രട്ടറി ത്വല്ഹ ഏഴംകുളവും നേതൃത്വം വഹിച്ചു. പത്തനംതിട്ട ഏരിയയിൽ ജില്ലാ ജനറൽ സെക്രട്ടറി സാദിഖ് കുലശേഖരപതിയും വൈസ് പ്രസിഡന്റ് അഡ്വ.ഷിനാജും സെക്രട്ടറി അബ്ദുൽ ബാസിതും നേതൃത്വം വഹിച്ചു.