‘മുഖ്യമന്ത്രി വി ഡി സതീശൻ്റെ നടപടി തീർത്തും തെറ്റ് ; തിരുത്തണമെന്ന് കെ എൻ ബാലഗോപാൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ധനവകുപ്പിലെ സീക്രട്ട് ഫയലുകളുടെ വിശദാംശങ്ങൾ സർക്കാരിന് പുറത്തുള്ള സ്വകാര്യ സംഘത്തിന് കൈമാറിയ മുഖ്യമന്ത്രി വി ഡി സതീശൻ്റെ നടപടി തീർത്തും തെറ്റെന്ന് മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ. വി ഡി സതീശൻ തെറ്റിനെ തുടർച്ചയായി ന്യായീകരിക്കുന്നു. മുഖ്യമന്ത്രി തിരുത്തണമെന്നും കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു. സർക്കാർ ചുമതല ഒഴിഞ്ഞപ്പോൾ ഖജനാവിൽ 6,000 കോടി രൂപ ബാക്കിയുണ്ടെന്ന് മുൻ ധനകാര്യ മന്ത്രി പറഞ്ഞല്ലോ, അതും രഹസ്യ വിവരമല്ലേ എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. മാർച്ച് 31ന് സാമ്പത്തിക വർഷം അവസാനിക്കുന്ന വേളയിൽ സർക്കാരിന്റെ വരവ് ചിലവ് സംബന്ധിച്ച അന്തിമ സംഖ്യകളും ക്യാഷ് ബാലൻസും ധനകാര്യ മന്ത്രിമാർ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാറുണ്ട്. സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ജനങ്ങളോട് പറയേണ്ട വിവരങ്ങളാണവ.

എന്നാൽ ധനകാര്യ വകുപ്പിന്റെ സീക്രട്ട് സെക്ഷനുകൾ കൈകാര്യം ചെയ്യുന്ന സർക്കാരിന്റെ മുഴുവൻ ഇടപാടുകളും രഹസ്യ കണക്കുകളും റിപ്പോർട്ടുകളും ദൈനംദിന വരവും ചെലവും ഭാവി വരവ് – ചിലവ് സംബന്ധിച്ച അനുമാന കണക്കുകളും ഉൾപ്പെടെയുള്ള വിവരങ്ങൾ, സർക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങൾക്ക് പുറത്തുള്ള ഒരു സ്വകാര്യ സംഘത്തിന് കൈമാറുന്നത് തെറ്റായ നടപടിയാണ്. രാജ്യത്തൊരിടത്തും കേട്ടുകേൾവി ഇല്ലാത്ത നടപടിയാണിതെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. ഈ തെറ്റാണ് തങ്ങൾ ചൂണ്ടിക്കാണിച്ചത്. എന്നാൽ സ്വന്തം പക്ഷത്ത് സംഭവിച്ച വീഴ്ച അംഗീകരിക്കാതെ വീണ്ടും വീണ്ടും തെറ്റിനെ ന്യായീകരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി കൈക്കൊണ്ടിട്ടുള്ളത്. അത് അദ്ദേഹം തിരുത്തണമെന്നും കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവം : കോട്ടയം മെഡിക്കൽ കോളജിൽ നിന്ന്...

0
പാലാ: കോട്ടയത്ത് ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവത്തില്‍ കോട്ടയം...

കേരളത്തെ സംഘപരിവാറിന്‍റെ ആലയത്തിൽ കെട്ടരുത് ; പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഐഎസ്എം

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഐഎസ്എം....

പോലീസ് സ്പോർട്സ് മീറ്റ് ദീപശിഖാപ്രയാണം ; തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

0
തിരുവനന്തപുരം : പോലീസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായി നടക്കുന്ന ദീപശിഖാ പ്രയാണത്തോടനുബന്ധിച്ച്...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിൽ കനത്ത ജാ​ഗ്രത. നഗരത്തിലെ...