വ്യാപാരികള്‍ക്ക്​ നോട്ടീസ്​ അയക്കുന്നത്​ തുടരും : ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രണ്ട്​ ലക്ഷം കോടി​യോളം നിക്ഷേപമുള്ള സഹകരണ പ്രസ്​ഥാനങ്ങളെ ലക്ഷ്യമിട്ട്​ ചില കഴുകന്മാര്‍ വട്ടംചുറ്റുന്നുണ്ടെന്നും അവര്‍ക്ക്​ സഹായകമായ നടപടികളുണ്ടാകരുതെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ധനാഭ്യര്‍ഥന ചര്‍ച്ചക്ക്​ മറുപടി നല്‍കവെ പ്രതിപക്ഷാംഗങ്ങളുടെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ മറുപടി. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സഹകരണ പ്രസ്​ഥാനത്തെ ആകെ തള്ളിപ്പറയുന്ന രീതി ശരിയല്ല. തെറ്റ്​ ചെയ്​തവരെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്നതാണ്​ സര്‍ക്കാര്‍ നിലപാട്​.

പ്രതിസന്ധി സംസ്​ഥാനങ്ങളുടെ സാമ്പത്തിക സ്​ഥിതിയെയും സാരമായി ബാധിച്ചു​. ജി.എസ്​.ടി കളക്ഷനില്‍ വലിയ കുറവുണ്ടാകും. നിലവിലെ സാഹചര്യം പരിഗണിക്കു​മ്പോള്‍ നികുതി അടക്കുന്ന സംവിധാനത്തില്‍ ഇളവ്​ കൊടുക്കേണ്ടിവരും. അതിനാല്‍ ലഭിക്കേണ്ട നികുതി താമസിക്കും. ആ സാഹചര്യത്തില്‍ കടം എടുക്കേണ്ടിവരും. എന്നാല്‍ കടം എടുക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ പല നിയന്ത്രണങ്ങളും ഏര്‍​പ്പെടുത്തിയിരിക്കുകയാണ്​. സംസ്ഥാനത്തിന്​ ലഭിക്കേണ്ട ടാക്​സ്​പൂളിലും കുറവ്​ വരുത്തി​.

ഖജനാവ്​ ഉപയോഗിച്ച്‌​ സംസ്​ഥാനങ്ങളെ നിയന്ത്രിക്കുന്ന പുതിയ സംവിധാനവും കേന്ദ്രം നടപ്പാക്കുന്നു. ജനസംഖ്യ, വികസനകാര്യങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ്​ നമുക്ക്​ ലഭിക്കേണ്ട വിഹിതം കുറച്ചത്​. കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്ന സെസില്‍ നിന്നുള്ള വിഹിതവും സംസ്​ഥാനത്തിന്​ ലഭ്യമാക്കുന്നില്ല. ജി.എസ്​.ടി വിഹിതം മുന്‍വര്‍ഷങ്ങളിലെ 3107 കോടിയോളം കിട്ടാനുണ്ട്​. കോവിഡ്​ മൂലം നികുതിവരുമാനം 11,826 ​േകാടിയില്‍നിന്ന്​ 4929 കോടിയായി കുറഞ്ഞു.

ഈ പ്രതിസന്ധികള്‍ക്കിടയിലും ജനക്ഷേമത്തിന്​ സര്‍ക്കാര്‍ കൂടുതല്‍ സഹായം നല്‍കുന്നുണ്ട്​. പെന്‍ഷനും കിറ്റും ഉള്‍പ്പെടെ 2030 രൂപ നിരക്കില്‍ പ്രതിവര്‍ഷം ഒരാള്‍ക്ക്​ 24,360 രൂപ നിരക്കില്‍ 55 ലക്ഷം പേര്‍ക്കും പെന്‍ഷന്‍ ലഭിക്കാത്ത 35 ലക്ഷം പേര്‍ക്കും സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നുണ്ട്​. മോറ​ട്ടോറിയം സംബന്ധിച്ച കാര്യങ്ങളില്‍ ബാങ്കുകളുമായി ചര്‍ച്ചയും നടത്തും. വ്യാപാരികള്‍ക്ക്​ നോട്ടീസ്​ അയക്കുന്നത്​ തുടരുമെങ്കിലും അവരെ ദ്രോഹിക്കുന്ന നടപടികളുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....