ക്നാനായ കോൺഗ്രസ് റാന്നി മേഖല കമ്മിറ്റിയുടെ ‘സ്വപ്ന വീട് ‘പദ്ധതി ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി : ക്നാനായ കോൺഗ്രസ് റാന്നി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ ‘സ്വപ്ന വീട് ‘  പദ്ധതിയുടെ ഉദ്ഘാടനവും പഴകുളം മധു എം.എൽ.എയ്ക്കുള്ള സ്വീകരണവും നടന്നു. റാന്നി സെന്റ് തോമസ് വലിയ പള്ളിയിൽ നടന്ന പരിപാടി അഡ്വ.പഴകുളം മധു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്രിസ്തു എല്ലായിപ്പോഴും സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവർക്ക് ഒപ്പമായിരുന്നുവെന്നും എളിയവരെ സഹായിക്കുക എന്ന ക്രിസ്തീയ ധർമ്മത്തിന്റെ ഉദാത്ത മാതൃകയാണ് ഭവന ദാനം എന്നും എം.എൽ.എ പറഞ്ഞു. റാന്നിയുടെ സമഗ്ര വികസനത്തിന് ആവശ്യമായ കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്നും പഴകുളം മധു പറഞ്ഞു.

ക്നാനായ സമുദായ വലിയ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുറിയാക്കോസ് മോർ സേവേറിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളിൽ ഒന്നാണ് വീട് എന്നും യേശു എല്ലായിപ്പോഴും ജനങ്ങളുടെ ആത്മീയ ആവശ്യങ്ങളോടൊപ്പം ശാരീരിക ആവശ്യങ്ങൾക്കും വില കൽപ്പിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് റാന്നി എം.എല്‍.എ അഡ്വ.പഴകുളം മധുവിനെ അദ്ദേഹം പൊന്നാട അണിയിച്ച് ആദരിച്ചു. മേഖലാ പ്രസിഡന്റ് ഫാ.സ്റ്റെവിൻ എബ്രഹാം ജോസഫ് പുളിമൂട്ടിൽ, മേഖലാ കമ്മിറ്റിയുടെ ഉപഹാരം എം.എൽ.എ യ്ക്ക് കൈമാറി. ഭവന പദ്ധതിക്ക് ആവശ്യമായ ഭൂമി സൗജന്യമായി നൽകുന്നതിന്റെ ധാരണ പത്രം ക്നാനായ കോൺഗ്രസ് മേഖല ഭാരവാഹിയായ കൊച്ചുമോൻ ഒറ്റത്തൈക്കൽ, മെത്രാപ്പോലീത്തക്ക് നൽകി. പദ്ധതിയുടെ ഫണ്ട് കളക്ഷൻ ആദ്യ സംഭാവന തോമസൂട്ടി കണ്ണന്താനത്തിൽ നിന്നും മെത്രാപ്പോലീത്ത സ്വീകരിച്ചു.

യോഗത്തിൽ മേഖല പ്രസിഡണ്ട് ഫാ. സ്റ്റേവിൻ എബ്രഹാം ജോസഫ് പുളിമൂട്ടിൽ അധ്യക്ഷത വഹിച്ചു. വെരി.റവ.ഫാ.റോയ് മാത്യു മുളമൂട്ടിൽ കോർ എപ്പിസ്കോപ്പ, കൊച്ചുമോൻ ഒറ്റത്തൈക്കൽ, ലെനി തോമസ് ഐക്കാട്ടു മാളയിക്കൽ, ബിബിൻ കല്ലംപറമ്പിൽ, ജയമോന്‍ മേപ്പുറത്ത്, സജി ചെറിയമുഴയിൽ, ജയ്സൺ ജേക്കബ് പാറാനിക്കൽ, ഷിബു തുണ്ടത്തിൽ, ബിൽജി ഈയക്കാലായിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ജൂലി സാബു, അങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത രാജേഷ്, അങ്ങാടി പഞ്ചായത്ത് മെമ്പർമാരായ ജെവിൻ കാവുങ്കൽ, ദീപ സജി എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...