സ്വസമുദായ വിവാഹ ആചാരം പാലിക്കാത്തവരെ ക്നാനായ സഭയില്‍ നിന്ന് പുറത്താക്കാനാവില്ലെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വസമുദായ വിവാഹ ആചാരം പാലിക്കാത്തവരെ ക്നാനായ സഭയില്‍ നിന്ന് പുറത്താക്കാനാവില്ലെന്ന് ഹൈക്കോടതി. സമുദായത്തിന് പുറത്തുള്ളവരെ വിവാഹം കഴിച്ചാല്‍ സഭയിലെ അംഗത്വം നഷ്ടമാകില്ലെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച്. ക്നാനായ സമുദായത്തിന്റെ സ്വത്വവും പാരമ്പര്യവും സംരക്ഷിക്കാനാണ് സ്വസമുദായ വിവാഹ രീതി പിന്തുടരുന്നതെന്ന ക്നാനായ കത്തോലിക്കാ സഭയുടെ വാദം ഹൈക്കോടതി തള്ളി. ജസ്റ്റിസ് എസ് ഈശ്വരന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി. സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിക്കുന്നവരെ പുറത്താക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ് എന്ന് നിരീക്ഷിച്ചാണ് നടപടി. ക്നാനായ സഭയിലെ അംഗത്വം ജനനം വഴിയാണ് ലഭിക്കുന്നത്. ജനനം വഴി ലഭിച്ച അംഗത്വം റദ്ദാക്കാന്‍ സഭയ്ക്ക് അധികാരമില്ല. ക്നാനായ സഭാ വിശ്വാസികളും ഇതര കത്തോലിക്കാ സഭകളും പിന്തുടരുന്ന വിശ്വാസങ്ങളും പ്രാര്‍ത്ഥനകളും കൂദാശകളും ഒരുപോലെയാണ്.

സ്വസമുദായ വിവാഹരീതി മതപരമായ നിയമമായി അംഗീകരിക്കപ്പെട്ടിട്ടില്ല. സ്വസമുദായ വിവാദം കീഴ്‌വഴക്കം മാത്രമാണെന്ന് വത്തിക്കാന്‍ തന്നെ നിലപാടെടുത്തിട്ടുണ്ടെന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ക്രിസ്തുവിന്റെ വചനങ്ങളും ബൈബിളും കത്തോലിക്കാ സഭാ നിയമങ്ങളും സ്വസമുദായ വിവാഹം നിര്‍ബന്ധമാക്കുന്നില്ല. മറ്റ് അംഗങ്ങള്‍ക്ക് ലഭിക്കുന്ന അതേ അവകാശങ്ങള്‍ ഇതര സഭയില്‍ നിന്നുള്ളവരെ വിവാഹം ചെയ്യുന്നവര്‍ക്കും നല്‍കണം. ഇതിന് ഇടവക വികാരിമാര്‍ വിവാഹ കൂദാശ ചെയ്ത് നല്‍കണം. സ്വസമുദായ വിവാഹം ഒരു അനിവാര്യ മതാചാരമല്ല. ഇതര സഭാവിശ്വാസിയെ വിവാഹം കഴിച്ചതുകൊണ്ടുമാത്രം സഭയില്‍ നിന്ന് പുറത്താക്കാനുമാവില്ലെന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഈ സാഹചര്യത്തില്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധിന്യായത്തില്‍ ഇടപെടേണ്ടതില്ലെന്നുമാണ് ഹൈക്കോടതിയുടെ വിധി. ക്നാനായ സഭ കോട്ടയം അതിരൂപത മെത്രാപൊലീത്ത നല്‍കിയ അപ്പീല്‍ തള്ളിയാണ് സിംഗിള്‍ ബെഞ്ചിന്റെ വിധി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...