പത്തനംതിട്ടയില്‍ വോട്ടിങ് യന്ത്രങ്ങള്‍ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌ട്രോങ്ങ് റൂമില്‍ സൂക്ഷിക്കുന്നതിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിതരണം പത്തനംതിട്ട ജില്ല ഇലക്ഷന്‍ വെയര്‍ ഹൗസില്‍ ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ നിര്‍വഹിച്ചു. നിയോജക മണ്ഡലങ്ങളിലെ വരണാധികാരികള്‍ക്ക് വോട്ടിങ് യന്ത്രങ്ങള്‍ വിതരണം ചെയ്തു. ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലായി 1374 വീതം ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും 1494 വിവിപാറ്റ് മെഷീനുകളാണ് വിതരണം ചെയ്തത്. ഒന്നാംഘട്ട റാന്‍ഡമൈസേഷനിലൂടെ ഓരോ നിയോജക മണ്ഡലത്തിനും അനുവദിച്ച വോട്ടിങ് യന്ത്രങ്ങളാണ് കൈമാറിയത്.

നിയോജകമണ്ഡലങ്ങളിലെ സ്ട്രോങ് റൂമില്‍ ഇവ സൂക്ഷിക്കും. ജിപിഎസ് ഉള്‍പ്പെടെയുള്ള സുരക്ഷ ഉറപ്പാക്കിയാണ് വോട്ടിംഗ് യന്ത്രം സ്ട്രോങ് റൂമിലെത്തിക്കുന്നത്. രണ്ടാംഘട്ട റാന്‍ഡമൈസേഷനിലൂടെ വോട്ടിംഗ് മെഷീന്‍ ഏത് പോളിങ് ബൂത്തിലേക്കാണെന്നത് നിശ്ചയിക്കും. മണ്ഡലം തിരിച്ച് വിതരണം ചെയ്ത ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് മെഷീന്‍ എന്നിവയുടെ കണക്ക്. തിരുവല്ല -272, 272, 296
റാന്നി – 270, 270, 293,   ആറന്മുള – 310, 310, 337,   കോന്നി – 259, 259, 282
അടൂര്‍ – 263, 263, 286

മണ്ഡലതല സ്ട്രോങ് റൂം >>> തിരുവല്ല – മാര്‍ത്തോമ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കുറ്റപ്പുഴ
റാന്നി – സെന്റ് തോമസ് കോളജ്, റാന്നി
ആറന്മുള – മൗണ്ട്  ബഥനി ഇഎച്ച്എസ്എസ്, മൈലപ്ര
കോന്നി – മുസലിയാര്‍ കോളജ് ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് ടെക്നോളജി, മലയാലപ്പുഴ
അടൂര്‍ – സര്‍ക്കാര്‍ ബിഎഡ് സെന്റര്‍, അടൂര്‍

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...