എൽപിജി സിലിണ്ടർ വാങ്ങാനായി വരിനിന്നവർക്ക് നേരെ തേനീച്ച ആക്രമണം

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ: എൽപിജി സിലിണ്ടർ വാങ്ങാനായി വരിനിന്നവർക്ക് നേരെ തേനീച്ച ആക്രമണം. മധ്യപ്രദേശിലെ ഉമരിയയിൽ നൗറോസാബാദിലെ എസ്ഇസിഎൽ സ്റ്റോറിന് സമീപമുള്ള ഗ്യാസ് ഡിപ്പോയിലാണ് സംഭവം.എൽപിജി സിലിണ്ടറുകൾ വാങ്ങാനായി ആളുകൾ വരിനിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി തേനീച്ചക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേറ്റു. ജീവൻ രക്ഷിക്കാനായി ആളുകൾ കൈവശമുണ്ടായിരുന്ന സിലിണ്ടറുകൾ ഉപേക്ഷിച്ച് ചിതറിയോടി. ചിലർ വസ്ത്രങ്ങൾ കൊണ്ട് ശരീരം മൂടി രക്ഷപ്പെടാൻ ശ്രമിച്ചു. തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തെ തുടർന്ന് നാട്ടുകാർ വലിയ പരിഭ്രാന്തിയിലാണ്.

ഇറാനെതിരായ യുഎസ്-ഇസ്രായേൽ സംയുക്താക്രമണത്തെ തുടർന്ന് രാജ്യത്ത് ഇന്ധന പ്രതിസന്ധി തുടരുകയാണ്. പ്രതിസന്ധി മറികടക്കാൻ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. എല്ലാ റിഫൈനറികളിലും ആവശ്യത്തിന് ക്രൂഡോയിൽ ഉണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. കുടിയേറ്റ തൊഴിലാളികൾക്ക് അഞ്ച് കിലോ സിലിണ്ടർ നൽകും. എൽപിജി വിതരണത്തിൽ ഒരു ക്ഷാമവുമില്ല. ഓൺലൈൻ ബുക്കിങ് നല്ല രീതിയിൽ നടക്കുന്നുണ്ട്. ബുക്കിങ് കൂടുന്നുണ്ടെങ്കിലും വിതരണം സാധാരണ രീതിയിൽ നടക്കുന്നുണ്ടെന്നും കേന്ദ്രം വിശദീകരിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

0
കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...