യു​വാ​വി​ന്‍റെ ക​ത്തി​കൊ​ണ്ടു​ള്ള ആ​ക്ര​മ​ണം ; നാ​ലു പേ​ർ​ക്ക് പ​രി​ക്ക്

For full experience, Download our mobile application:
Get it on Google Play

തൊ​ടു​പു​ഴ: യു​വാ​വി​ന്‍റെ ക​ത്തി​കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സംഭവവുമായി ബന്ധപ്പെട്ട് ഉ​പ്പു​കു​ന്ന് പു​തു​പ്പ​റ​മ്പി​ൽ ക​ണ്ണ​ൻ എ​ന്നു വി​ളി​ക്കു​ന്ന സ​ജി​ത്ത് ബാ​ബു​വി​നെ ക​രി​മ​ണ്ണൂ​ർ പോ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്. ക​രി​മ​ണ്ണൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഉ​പ്പു​കു​ന്നി​ൽ വി​ഷു​ദി​ന​ത്തി​ൽ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​യ​ൽ​വാ​സി​ക​ളാ​യ ഉ​പ്പു​കു​ന്ന് വി​ല്ല​ൻ​ത​ണ്ട് ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന പാ​ണം​ത​ണ്ടേ​ൽ ഗോ​പാ​ല​ൻ, മ​ക​ൻ അ​നീ​ഷ്, മ​ക​ൾ ഷീ​ബ, മ​ക​ളു​ടെ ഭ​ർ​ത്താ​വ് ശി​വ​ൻ എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്.

സം​ഭ​വ​മ​റി​ഞ്ഞ് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ പ​രി​ക്കേ​റ്റ​വ​രെ തൊ​ടു​പു​ഴ​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. കു​ത്തേ​റ്റ അ​നീ​ഷി​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്. സാമ്പ​ത്തി​ക ഇ​ട​പാ​ടി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് ആ​ക്ര​മണ​ത്തി​നു പിന്നിലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ക​രി​മ​ണ്ണൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​എ. അ​ബി, എ​സ്ഐ അ​ജിം​സ്, എ​എ​സ്ഐ സ​ലി​ൽ, എ​സ്‌​സി​പി​ഒ​മാ​രാ​യ ജോ​ബി​ൻ ജോ​സ​ഫ്, പി.​കെ. ബൈ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...