Friday, April 19, 2024 4:02 am

കാര്‍ വാങ്ങാൻ പ്ലാനുണ്ടോ ; ഒരുപാടു കാര്യങ്ങള്‍ ശ്രദ്ധിക്കണം

For full experience, Download our mobile application:
Get it on Google Play

പലരും തലപുകഞ്ഞ് ആലോചിക്കുന്നൊരു കാര്യമാണ് ഇന്നത്തെ കാലത്ത് ഒരു കാർ വാങ്ങുകയെന്നത്. ടെക്നോളജി അതിന്റെ ഉന്നതിയിൽ നിൽക്കുന്ന ആധുനിക സമൂഹത്തിൽ ഏത് കാർ തിരഞ്ഞെടുക്കണം എന്നതാണ് ഉപഭോക്താക്കളെ കുഴയ്ക്കുന്ന പ്രശ്നം. സ്വന്തമായി ഒരു കാര്‍ എന്നത് ഇക്കാലത്ത് ആഡംബരമൊന്നുമല്ല. ദിവസംതോറും പുതിയ കാറുകള്‍ നിരത്തിലേക്ക് വരുമ്പോള്‍ എന്തു വാങ്ങണം എന്ന് അന്തിച്ചു നില്‍ക്കേണ്ടിവരുന്ന അവസ്ഥയാണിപ്പോള്‍. ഏതൊരാള്‍ക്കും തങ്ങളുടെ ആവശ്യത്തിനനുസരിച്ചുള്ള കാറുകള്‍ വിപണിയില്‍ സുലഭമാണ്. നിങ്ങളൊരു കാർ വാങ്ങുമ്പോൾ ആദ്യം ചെയ്യേണ്ട കാര്യമാണ് നിങ്ങളുടെ ആവശ്യങ്ങൾ ക്രമീകരിക്കുക എന്നത്. നിങ്ങളുടെ ആവശ്യത്തിനനുസരിച്ചുള്ള കാർ ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്.

Lok Sabha Elections 2024 - Kerala

വളരെ ശ്രദ്ധയോടെ എടുക്കേണ്ട തീരുമാനമാണ് നിങ്ങളുടെ കയ്യിലെ നീക്കിയിരിപ്പ് അല്ലെങ്കിൽ ബജറ്റ് നിർണയിക്കുക എന്നത്. കയ്യിലെ മുഴുവൻ കാശും മുടക്കി ആഡംബരം തുളുമ്പുന്ന കാർ വാങ്ങിയ ശേഷം അതിന്റെ മെയിന്റനെൻസിനായി നെട്ടോട്ടമോടുന്ന ഒത്തിരി പേരുണ്ട് നമ്മുടെ നാട്ടിൽ. ഇത്തരത്തിലുള്ള അവസ്ഥ വരാതെ സൂക്ഷിക്കേണ്ടതാണ് മുഖ്യം. മോഹന വാഗ്ദാനങ്ങൾ നൽകിക്കൊണ്ടുള്ള നിർമ്മാതാക്കളുടെ ഓൺ റോഡ് വില മാത്രം നോക്കാതെ നിങ്ങളുടെ പോക്കറ്റ് കാലിയാവാതെയുള്ള കാർ തിരഞ്ഞെടുക്കുക. നിങ്ങളുടെ പഴയ കാർ വിറ്റതിന് ശേഷം പുതിയത് വാങ്ങാനുള്ള തീരുമാനമാണ് നിങ്ങൾക്കുള്ളതെങ്കിൽ OBV (ഓറഞ്ച് ബുക്ക് വാല്യൂ) എന്ന പ്ലാറ്റ്ഫോമിനെ സമീപിക്കുന്നതായിരിക്കും ഉചിതം. ഇത്തരത്തിലുള്ള ക്രയ-വിക്രയങ്ങൾക്ക് പേര് കേട്ട ഓൺലൈൻ പ്ലാറ്റ്ഫോമാണിത്.

ബജറ്റിന്റെ കാര്യത്തിൽ തീരുമാനമായാൽ ഉടനടി ഒരു ഡീലർഷിപ്പിനെ സമീപിക്കുക എന്നതാണ് അടുത്ത പടി. നിങ്ങൾ ഓൺലൈനിൽ വായിക്കുന്നതും നേരിട്ട് ചെന്നറിയുമ്പോഴും വിലയിൽ വ്യത്യാസമുണ്ടാവാൻ സാധ്യതയുണ്ട്. അതുകൊണ്ട് പരമാവധി ഒരു കമ്പനി ഡീലർഷിപ്പിനെ തന്നെ സമീപിക്കാൻ ശ്രമിക്കുക. സെയിൽസ് പേഴ്സണലിനോട് കാറിന്റെ വില മുതൽ എഞ്ചിൻ, മൈലേജ്, ഓഡിയോ സിസ്റ്റം, സസ്പെൻഷൻ, ബ്രേക്കുകൾ തുടങ്ങിയ സവിശേഷതകളെ കുറിച്ച് ചോദിച്ചറിയാൻ ശ്രമിക്കുക. പുറമേ പുത്തനായി തോന്നുന്ന കാറിന്റെ അകം കൂടി അറിയണമെങ്കിൽ നിർബന്ധമായും നിങ്ങൾ ഒരു ടെസ്റ്റ് ഡ്രൈവ് നടത്തുക തന്നെ വേണം. ഒന്നോ രണ്ടോ കിലോമീറ്റർ വരെയാവാം ഈ പരിശോധന ഓട്ടം. കാരണം വാഹനത്തിന്റെ കാര്യക്ഷമത അറിയണമെങ്കിൽ ടെസ്റ്റ് ഡ്രൈവ് അനിവാര്യമാണ്.

ടെസ്റ്റ് ഡ്രൈവിന് ശേഷം നിങ്ങൾ മുഖ്യമായും ചെയ്യേണ്ടൊരു കാര്യമാണ് ഓൺലൈൻ റിവ്യുകൾ വായിക്കുകയെന്നത്. ഇത് നിങ്ങൾക്ക് കാറിനെക്കുറിച്ച് കൂടുതൽ അറിയാൻ സഹായിക്കും. സമാന വാഹനങ്ങൾ ഉപയോഗിക്കുന്നവരായിരിക്കും മിക്കവാറും ഇത് എഴുതുക. നമ്മുടെ കണ്ണിൽപ്പെടാത്ത പല കാര്യങ്ങളും അറിയാൻ ഇവ സഹായകമാവും. നിങ്ങൾ വാങ്ങാൻ പോവുന്ന കാറോ, അല്ലെങ്കിൽ സമാന വാഹന കമ്പനിയുടെ മറ്റ് കാറുകളോ ഉപയോഗിക്കുന്ന ബന്ധുക്കളോ സുഹൃത്തുക്കളോ നിങ്ങൾക്കുണ്ടെങ്കിൽ അവരുടെ അഭിപ്രായം തേടുന്നത് ഉചിതമായിരിക്കും. കാർ നല്ലതാണോ അല്ലയോ എന്ന് നിങ്ങൾക്കറിയാൻ ഈ അഭിപ്രായങ്ങൾ ഒരു പരിധി വരെ സഹായിക്കും.

നിങ്ങൾ കാർ വാങ്ങുന്നത് ഉറപ്പിച്ച കഴിഞ്ഞാൽ ഡീലർഷിപ്പിൽ നിന്നും എസ്റ്റിമേറ്റ് അഥവാ കാർ ക്വോട്ട് നൽകാൻ ആവശ്യപ്പെടുക. ഇത് ഷോറൂം വില കൂടാതെ ആകെമൊത്തം കാർ വാങ്ങാനുള്ള ചെലവ് അറിയുന്നതിൽ നിങ്ങളെ സഹായിക്കും. ഓൺ റോഡ് വിലയെക്കുറിച്ചുള്ള വിവരം കിട്ടിക്കഴിഞ്ഞാൽ ആ കാർ മോഡലിന് എന്തെങ്കിലും തരത്തിലുള്ള ഓഫറുകളോ ഡിസ്‌കൗണ്ടുകളോ ഉണ്ടോ എന്നതാണ് നിങ്ങളുടെ അടുത്ത കർത്തവ്യം. ഇത് ചോദിച്ചറിയുക തന്നെ ചെയ്യുക. എന്തെന്നാൽ ശരിയായ വിലയും ഓഫർ വിലയും തമ്മിൽ അന്തരമുണ്ടാവാം. അവസാന ഓൺ റോഡ് വിലയും ഓഫറുകളും ഡിസ്‌കൗണ്ടുകളുമെല്ലാം നിങ്ങൾക്ക് ബോധിച്ചെങ്കിൽ കാർ വാങ്ങുന്നതിനായുള്ള ഡീൽ ഉറപ്പിക്കേണ്ട ശരിയായ സമയം ഇതാണ്. സന്തോഷകരമായി കാർ വാങ്ങുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മെറ്റല്‍ ബോഡിയോടു കൂടിയ മഹീന്ദ്ര ട്രിയോ പ്ലസ് വിപണിയിൽ അവതരിപ്പിച്ചു ; വിലയും സവിശേഷതയും...

0
ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ ഇലക്ട്രിക് ത്രീവീലര്‍ കമ്പനിയായ മഹീന്ദ്ര ലാസ്റ്റ്...

എച്ച്5എൻ1 വൈറസ് : മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

0
എച്ച്5എൻ1 വൈറസ് അഥവാ പക്ഷിപ്പനി മൂലമുള്ള മരണനിരക്ക് അസാധാരണമായി ഉയരുന്ന സാഹചര്യത്തില്‍...

സംസ്ഥാനത്ത് ഇടിമിന്നൽ ജാഗ്രതാ നിർദേശം ; ശക്തമായ കാറ്റിനും സാധ്യത, തീരദേശത്തും ജാഗ്രത

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിനൊപ്പം ഇടിമിന്നല്‍ മുന്നറിയിപ്പും. വിവിധയിടങ്ങളില്‍ മഴയ്ക്കൊപ്പം ഇടിമിന്നല്‍...

നെയ്യാറ്റിന്‍കര ബാലരാമപുരം ഭാഗത്ത് നിന്ന് 1.036 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ബാലരാമപുരം ഭാഗത്ത് നിന്ന് 1.036 കിലോഗ്രാം കഞ്ചാവുമായി യുവാവ്...