പത്തനംതിട്ടയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: വിദ്യാര്‍ത്ഥി ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍. റാന്നിയിലെ സ്‌കൂളില്‍ പ്ലസ് ടുവിന് പഠിക്കുന്ന വിദ്യാര്‍ത്ഥിയെയാണ് പത്തനംതിട്ടയിലെ സ്വകാര്യ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോതമംഗലം സ്വദേശി അല്‍ഫോന്‍സ് ജോയി(18)യാണ് മരിച്ചത്. ലോഡ്ജിന്റെ ടെറസിലെ ആസ്ബറ്റോസ് ഷീറ്റിന്റെ കമ്പിയിലാണ് തൂങ്ങി മരിച്ചത്. ചൊവ്വാഴ്ച് രാത്രി 11 മണിയോടെയാണ് സംഭവം. റാന്നി സിറ്റാഡല്‍ സ്‌കൂളില്‍ പ്ലസ് ടുവിന് പഠിക്കുന്ന അല്‍ഫോന്‍സിന്റെ പിതാവ് ജോയിയും നേരത്തേ ആത്മഹത്യ ചെയ്തയാളാണ്. അമ്മയും രണ്ടാനച്ഛനുമൊപ്പമാണ് താമസം. ഇവര്‍ തൃശൂര്‍ ആണുള്ളത്. അല്‍ഫോന്‍സ് നേരത്തേ ജുവനൈല്‍ കേസില്‍ ഉള്‍പ്പെട്ടിരുന്നു.

റാന്നിയിലെ സ്‌കൂളില്‍ വിദ്യാഭ്യാസം ചെയ്യുന്നതിനായി നേരത്തേ കുമ്പഴയില്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു താമസം. ഒരു മാസം മുന്‍പ് മണ്ണില്‍ റീജന്‍സിയിലേക്ക് മാറി. ഇവിടെ സുഹൃത്തിനൊപ്പം ഒരു റൂമിലേക്ക് മാറി. പഠിച്ച്‌ വിദേശത്ത് ജോലി നേടണമെന്ന ആഗ്രഹം അല്‍ഫോന്‍സിന് ഉണ്ടായിരുന്നതായി പറയുന്നു. വിദേശജോലി വലിയ ആഗ്രഹമാണെന്നും അതിനായി സാമ്പത്തികം തരപ്പെടുത്താന്‍ സഹായിക്കണമെന്ന് അല്‍ഫോന്‍സ് പറഞ്ഞിരുന്നുവെന്നും സഹപാഠികള്‍ മൊഴി നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

കാറിൽ എംഡിഎംഎ കടത്തി ; യുവതിയും യുവാവും അറസ്റ്റിൽ

0
ചെർക്കള : കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. ചട്ടഞ്ചാൽ,...