കൊച്ചി: 13 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടതിന് പിന്നാലെ അപ്രത്യക്ഷനായ പിതാവ് സനുമോഹനെ തേടിയുളള പോലീസ് അന്വേഷണം വഴിമുട്ടി. സംഭവത്തിലെ ദുരൂഹത നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേസ് ക്രൈംബ്രാഞ്ചിന് വിടുന്നത് പരിഗണിക്കുന്നുണ്ട്. സനു മോഹന്റെ അടുത്ത ബന്ധുക്കളെ കഴിഞ്ഞ ദിവസം കൊച്ചിയില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. വൈഗയുടെ മരണത്തിലും പിന്നാലെയുളള പിതാവിന്റെ തിരോധാനത്തിലും എന്തൊക്കെയോ ദുരൂഹതകള്‍ ഉണ്ടെന്നാണ് കരുതുന്നത്.