കൊച്ചി – ഡൽഹി എയർഇന്ത്യ വിമാനം ഡൽഹിയിൽ എത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചി – ഡൽഹി എയർഇന്ത്യ വിമാനം ഡൽഹിയിൽ എത്തി. യന്ത്ര തകരാറിനെ തുടർന്ന് കൊച്ചിയിൽ നിന്ന് ടേക്ക് ഓഫ് നടത്താതെ പിൻവാങ്ങിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരെ മണിക്കൂറുകള്‍ക്കുശേഷമാണ് മറ്റൊരു വിമാനത്തിൽ ഡൽഹിയിലെത്തിച്ചത്. പുലര്‍ച്ചെ 2.44നാണ് പകരം വിമാനം കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടത്. അൽപ്പസമയം മുമ്പ് പുലര്‍ച്ചെ 5.33നാണ് വിമാനം ഡൽഹിയിൽ ലാന്‍ഡ് ചെയ്തത്. കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം 504 റൺവേയിൽ നിന്ന് തെന്നി മാറിയതായി സംശയിക്കുന്നുവെന്ന് ഹൈബി ഈഡൻ എംപി ഫെയ്സ്ബുക്കിൽ കുറിച്ചതോടെയാണ് ആശങ്ക പുറത്തറിഞ്ഞത്.

ഇന്നലെ രാത്രി 10.34 ന് പുറപ്പെടേണ്ട വിമാനത്തിന്‍റെ ടേക്ക് ഓഫ് വൈകുകയാണെന്നും വിമാനത്തിന് എന്തോ അസ്വഭാവികമായി തോന്നിയെന്നുമാണ് ഹൈബി ഈഡൻ എംപി ഫെയ്സ്ബുക്കിലൂടെ പങ്ക് വെച്ചത്. പിന്നാലെയാണ് എഞ്ചിൻ തകരാറെന്ന് ക്രൂ വിശദീകരിച്ചത്. എഞ്ചിൻ തകരാർ സ്ഥിരീകരിച്ചെങ്കിലും വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയിട്ടില്ലെന്ന് കൊച്ചി വിമാനത്താവള കമ്പനിയായ സിയാൽ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....