കൊച്ചി : കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (സിയാല്‍) ജീവനക്കാര്‍ രണ്ടുകോടിയോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തു. കൊച്ചി വിമാനത്താവളത്തിന്റെ ഇരുപത്തിയൊന്നാം വാര്‍ഷിക ദിനമായിരുന്നു മെയ് 25. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ വാര്‍ഷികാഘോഷം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. ആഘോഷത്തിനായി മാറ്റിവെച്ച തുകയും ജീവനക്കാര്‍ സ്വരൂപിച്ച തുകയും ചേര്‍ത്ത് 2.019 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കി. സിയാല്‍ മാനേജിങ് ഡയറക്ടര്‍ വ്യക്തിപരമായി രണ്ടുലക്ഷം രൂപയും നല്‍കി. 2018ലും 2019 ലും സര്‍ക്കാരിന്റെ പ്രളയ ദുരിതാശ്വാസനിധിയിലേയ്ക്ക് പത്തുകോടി രൂപ വീതവും ഓഖി ദുരിതാശ്വാസ നിധിയിലേയ്ക്ക് അഞ്ചുകോടിരൂപയും സിയാല്‍ സംഭാവന നല്‍കിയിരുന്നു. 2018-ലെ പ്രളയാനന്തരം സിയാല്‍ ജീവനക്കാര്‍ മൂന്നുകോടിയോളം രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയിരുന്നു.
കൊച്ചിൻ വിമാനത്താവളത്തിന്‍റെ വാർഷികാഘോഷം വേണ്ടെന്ന് വെച്ചു ; രണ്ടുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തു
RECENT NEWS
Advertisment