പിറന്നാൾ ആഘോഷമാക്കാൻ കൊച്ചി മെട്രോ ; അഞ്ചാം പിറന്നാളിന് അഞ്ചു രൂപയ്ക്ക് യാത്ര ചെയ്യാം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അഞ്ചാം പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങുകയാണ് കൊച്ചിമെട്രോ. കഴിഞ്ഞ അഞ്ചുവർഷത്തിൽ കൊച്ചിയുടെ മുഖം മിനുക്കുന്നതിൽ ഈ സുഗമമായ യാത്രയ്ക്കും പങ്കുണ്ടായിരുന്നു. കൊച്ചി മെട്രോയുടെ അഞ്ചാം വാർഷികം പ്രമാണിച്ച് യാത്രക്കാർക്കായി പിറന്നാൾ സമ്മാനം ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ. വെറും അഞ്ചു രൂപയ്ക്ക് എവിടെ വേണമെങ്കിലും യാത്ര ചെയ്യാം. പിറന്നാള്‍ദിനമായ ജൂൺ 17-നാണ് ഈ ഓഫർ കൊച്ചി മെട്രോ യാത്രികർക്കായി ഒരുക്കിയിരിക്കുന്നത്

യാത്രക്കാരെ ആകർഷിക്കുക, കൂടുതൽ യാത്രക്കാരിലേക്ക് മെട്രോയെ പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് കൊച്ചി മെട്രോ ഇങ്ങനെയൊരു പിറന്നാൾ ആഘോഷത്തിന് തയ്യാറെടുക്കുന്നത്. “യാത്ര സുഗമമാക്കൂ, പൊതുഗതാഗതം ശീലമാക്കൂ, കൊച്ചി മെട്രോ. ലൈഫ് എത്ര ഈസി” എന്ന ടാഗ് ലൈനോടെ കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് ഈ കെഎംആർഎൽ വിവരം പങ്കുവെച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി 2017 ജൂൺ 17നാണ് കൊച്ചി മെട്രോയുടെ ആദ്യഘട്ടം ഉദ്ഘാടനം നിർവ്വഹിച്ചത്. ജൂൺ 19 ന് പൊതുജനങ്ങൾക്കായി കൊച്ചി മെട്രോ തുറന്ന് പ്രവർത്തനം ആരംഭിച്ചു. അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ജൂൺ മാസം ആദ്യം മുതൽ 17 വരെ നിരവധി പരിപാടികളാണ് മെട്രോ ഒരുക്കിയിരിക്കുന്നത്. മെട്രോയിൽ കൂടുതൽ യാത്രക്കാരെ കയറ്റുക, ഇതുവരെ മെട്രോ യാത്ര ചെയ്തിട്ടില്ലാത്തവർക്കു മെട്രോ പരിചയപ്പെടുത്തുക തുടങ്ങിയ ഉദ്ദേശത്തോടു കൂടിയാണിത്. ആലുവയിൽ നിന്നു പേട്ടയിലേക്ക് യാത്ര ആയാലും ഏറ്റവും കുറഞ്ഞ ദൂരത്തിനായാലും 5 രൂപ തന്നെയാണ് പിറന്നാൾ ദിവസം ടിക്കറ്റ് ഈടാക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...

ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

0
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ...

‘കേരളത്തിൽ വന്ദേ മാതരം പൂർണമായി ആലപിക്കാത്തത് ഇടതുപക്ഷത്തെ ഭയന്ന്’ ; ജിആർ അനിൽ

0
തിരുവനന്തപുരം : ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് കേരള സർവകാശാല വൈസ് ചാൻസിലർ...

ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ എണ്ണക്കുഴലിൽ വാൽവ് ഘടിപ്പിച്ച് 20 ടൺ ക്രൂഡ് ഓയിൽ മോഷ്ടിച്ചു; ...

0
ജയ്പുർ: പെട്രോളിയം കമ്പനിയുടെ എണ്ണക്കുഴലിൽ കൃത്രിമം നടത്തി വൻതോതിൽ ക്രൂഡ്...