Wednesday, May 7, 2025 2:07 pm

ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചാല്‍ ഉടന്‍ സര്‍വ്വീസ് നടത്തുമെന്ന് കൊച്ചി മെട്രോ

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ലോ​ക്ക്ഡൗ​ണി​ല്‍ ഇ​ള​വ് ല​ഭി​ച്ചാ​ലു​ട​ന്‍ പേ​ട്ട​യി​ലേ​ക്ക് സ​ര്‍​വ്വീ​സ് നടത്താനൊ​രു​ങ്ങി കൊ​ച്ചി മെ​ട്രോ. നി​ല​വി​ല്‍ ന​ട​ന്നു​വ​രു​ന്ന റെ​യി​ല്‍ സേ​ഫ്ടി കമ്മീഷ​ണ​റു​ടെ പ​രി​ശോ​ധ​ന​ക​ള്‍​ക്കു ശേ​ഷം ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ അ​ന്തി​മ അനുമ​തി ല​ഭി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. ലോ​ക്ക്ഡൗ​ണി​നെ​ തു​ട​ര്‍​ന്ന് നി​ല​വി​ല്‍ മെട്രോ സ​ര്‍​വ്വീ​സ് നി​ര്‍​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. തൈ​ക്കുട​ത്ത്‌​ നി​ന്ന് പേട്ടയിലേക്കുള്ള യാ​ത്ര​യ്ക്കു മു​ന്നോ​ടി​യാ​യി​ട്ടു​ള്ള പ​രി​ശോ​ധ​ന​ക​ളാ​ണ് ഇ​പ്പോ​ള്‍ നട​ന്നു​ വ​രു​ന്ന​ത്. ദി​വ​സ​ങ്ങ​ള്‍​ക്ക്​ മു​മ്പ് ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന ഇ​ന്ന് അവസാനിച്ചേക്കും. യാ​ത്രാ സര്‍വ്വീ​സി​ന് മു​ന്നോ​ടി​യാ​യി​ട്ടു​ള്ള പ​രീ​ക്ഷ​ണ ഓ​ട്ടം ഈ ​പാ​ത​യി​ല്‍ നേ​ര​ത്തേ നടത്തി​യി​രു​ന്നു. മാ​ര്‍​ച്ച്‌ അ​വ​സാ​ന​മോ ഏ​പ്രി​ല്‍ ആ​ദ്യ​വാ​ര​മോ പേ​ട്ട റൂ​ട്ടി​ന്‍റെ ഉദ്ഘാട​നം ന​ട​ത്താ​നാ​യി​രു​ന്നു മെ​ട്രോ അ​ധി​കൃ​ത​ര്‍ നേ​ര​ത്തെ തീരുമാനിച്ചിരുന്നതെ​ങ്കി​ലും കൊവി​ഡ് 19 ലോ​ക്ഡൗ​ണി​നെ ​തു​ട​ര്‍​ന്ന് നീളുകയായിരുന്നു.

പേ​ട്ട​യി​ലേ​ക്കു​ള്ള മെ​ട്രോ സ​ര്‍​വ്വീ​സ് യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ മെ​ട്രോ​യു​ടെ ആദ്യഘ​ട്ടം പൂ​ര്‍​ണ​മാ​കും. ആ​ലു​വ മു​ത​ല്‍ തൈ​ക്കുടം വ​രെ 23.65 കിലോമീറ്ററിലാണ് ഇ​പ്പോ​ള്‍ മെ​ട്രോ സ​ര്‍​വ്വീ​സു​ള്ള​ത്. തൈ​ക്കു​ട​ത്ത് ​നി​ന്നും ഒന്നേകാ​ല്‍ കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണ് പേ​ട്ട​യി​ലേ​ക്കു​ള്ള​ത്. ഇ​തോ​ടെ മെ​ട്രോ സ്റ്റേഷനുക​ളു​ടെ എ​ണ്ണം 22 ആ​കും. 2017 ജൂ​ണ്‍ 17ന് ​ആ​ലു​വ​യി​ല്‍ ​നി​ന്ന് പാലാരിവട്ടത്തേ​ക്കാ​യി​രു​ന്നു മെ​ട്രോ​യു​ടെ ആ​ദ്യ സ​ര്‍​വ്വീസ്. തു​ട​ര്‍​ന്ന് മഹാരാജാസിലേ​ക്കും അ​വി​ടെ​ നി​ന്ന് തൈ​ക്കുട​ത്തേ​ക്കും മെ​ട്രോ ഓ​ടി​യെ​ത്തി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മോക്ഡ്രില്‍ : ജില്ലയില്‍ ഇന്ധനവിതരണം മുടങ്ങും

0
പത്തനംതിട്ട : സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടക്കുന്നതിനാല്‍ ഇന്ന് ...

ദീർഘയുദ്ധം തുടരാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല ; തിരിച്ചടി കഴിഞ്ഞു, ഇനി സമാധാനമാണ് ആവശ്യമെന്ന് തരൂർ

0
തിരുവന്തപുരം: ഹിറ്റ് ഹാർഡ്, ഹിറ്റ് സ്മാർട്ടിന്റെ ആവശ്യമുണ്ടായിരുന്നെന്ന് ശശി തരൂർ എംപി....

ഓപ്പറേഷൻ സിന്ദൂർ: ജെയ്ഷെ തലവൻ മസൂദ് അസറിന്റെ പത്ത് കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു

0
ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സിന്ദൂരിൽ കൊടുംഭീകരൻ മസൂദ് അസറിന്റെ പത്ത്...

റാ​ന്നി ഹി​ന്ദു​മ​ത സ​മ്മേ​ള​നം നാ​ളെ മു​ത​ൽ

0
പ​ത്ത​നം​തി​ട്ട : തി​രു​വി​താം​കൂ​ര്‍ ഹി​ന്ദു​ധ​ര്‍​മ പ​രി​ഷ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 79-ാമ​ത് റാ​ന്നി...