കെഎസ്ഇബി ജീവനക്കാരന്‍ ചമഞ്ഞ് തട്ടിപ്പ് ; കൊച്ചി സ്വദേശിക്ക് നഷ്ടമായത് ലക്ഷങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കെഎസ്ഇബി ജീവനക്കാരന്‍ ചമഞ്ഞ് തട്ടിപ്പ്. കൊച്ചി സ്വദേശിക്ക് നഷ്ടമായത് ലക്ഷങ്ങള്‍. കൊച്ചി കടവന്ത്ര സ്വദേശിയായ 70കാരന്റെ 7.95 ലക്ഷം രൂപയാണ് വിവിധ ഇടപാടുകളിലൂടെ തട്ടിയെടുത്തത്. പരാതിയില്‍ കൊച്ചി സിറ്റി സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന വ്യാജ സന്ദേശത്തിലൂടെയാണ് ലക്ഷങ്ങള്‍ തട്ടിയത്.

കഴിഞ്ഞ മാസം 18നാണ് തട്ടിപ്പിന്റെ തുടക്കം.വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന വ്യാജ സന്ദേശം ഫോണിലേക്ക് വന്നു. കെഎസ്ഇബിയുടെ സന്ദേശമെന്ന് കരുതി തന്നിരിക്കുന്ന നമ്പറിലേക്ക് വിളിച്ചു. കെഎസ്ഇബി ജീവനക്കാരന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ തട്ടിപ്പുകാരന്‍ ഉടന്‍ തന്നെ സ്മാര്‍ട്ട്ഫോണില്‍ ക്വിക്ക് സപ്പോര്‍ട്ട് സ്‌ക്രീന്‍ ഷെയറിങ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറഞ്ഞു. തുടര്‍ന്ന് ഈ ആപ്പ് വഴി ഇലക്ട്രിസിറ്റി ബില്‍ അടയ്ക്കാന്‍ നിര്‍ദേശിച്ചു. ഇതനുസരിച്ച് ബില്‍ അടച്ച തനിക്ക് ലക്ഷങ്ങള്‍ നഷ്ടമായെന്നാണ് പരാതിയില്‍ പറയുന്നത്. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതോടെ, പരാതിക്കാരന്റെ ബാങ്കിങ് വിവരങ്ങള്‍ മുഴുവന്‍ ചോര്‍ത്തിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടതുപക്ഷത്തെ കരിവാരി തേച്ച് സ്വീകാര്യത നേടാന്‍ സാനു മാഷ് ശ്രമിച്ചില്ല ; കവി സച്ചിദാനന്ദനെ...

0
തിരുവനന്തപുരം: പ്രൊഫ. എം കെ സാനു അനുസ്മരണ വേദിയില്‍ കവി കെ...

​സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും...

കുർക്കുറെ പാക്കറ്റിലെ കളിപ്പാട്ടം വിഴുങ്ങി ; കർണാടകയിൽ അഞ്ച് വയസുകാരൻ മരിച്ചു

0
ബെംഗളൂരു: കര്‍ണാടകയില്‍ കുര്‍ക്കുറെ പാക്കറ്റില്‍ നിന്നുള്ള പ്ലാസ്റ്റിക് ടോയ് ബോള്‍ വിഴുങ്ങി...

പത്തനംതിട്ട ഡി.സി.സി നേതൃയോഗം ആഗസ്റ്റ് 4 ന് മന്ത്രി എ.പി അനിൽകുമാർ ഉദ്ഘാടനം...

0
പത്തനംതിട്ട : ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ഓഗസ്റ്റ് 4 ചൊവ്വാഴ്ച്ച...