വൈഗയുടെ പിതാവ് സനു മോഹന്‍ അറസ്റ്റില്‍ – പിടികൂടിയത് കര്‍ണാടകയില്‍ നിന്ന്

For full experience, Download our mobile application:
Get it on Google Play

മംഗളുരു: മകള്‍ വൈഗയുടെ  മരണത്തിന് ശേഷം ഒളിവില്‍ പോയ സനു മോഹന്‍ പിടിയില്‍. കര്‍ണാടകയില്‍ നിന്നാണ് ഇയാളെ കേരളാ പോലീസ് അറസ്റ്റ് ചെയ്തത്. രാത്രിയിലോ നാളെ രാവിലെയോ കൊച്ചിയിലെത്തിക്കും. കൊല്ലൂരില്‍ ആറ് ദിവസം ഒളിവില്‍ കഴിഞ്ഞതായി കണ്ടെത്തിയിരുന്നു.

ഗോവയില്‍ നിന്നും ക്ഷേത്ര ദര്‍ശനത്തിനെത്തിയതാണ് എന്ന് പരിചയപ്പെടുത്തിയാണ് കൊല്ലൂരില്‍ സനു മോഹന്‍ മുറിയെടുത്തതെന്ന് ലോഡ്ജ് മാനേജര്‍ അജയ് കുമാര്‍ പറഞ്ഞു. കുടുംബം നാട്ടിലാണെന്നും ഒരു മകള്‍ ഉണ്ടെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഒരു ദിവസത്തേക്കാണ് മുറിയെടുത്തതെങ്കിലും പിന്നീട് നീണ്ടു പോകുകയായിരുന്നു. കൊല്ലൂരിലെ ബീനാ റെസിഡന്‍സിയില്‍ 10 ന് രാവിലെ 9.30 നായിരുന്നു മുറിയെടുത്തത്. ആ സമയം കയ്യില്‍ പണമില്ലെന്നും കാര്‍ഡ് മാത്രമേ ഉള്ളൂ എന്നും പറഞ്ഞ് അഡ്വാന്‍സ് തുക പോലും നല്‍കാതെയാണ് മുറിയെടുത്തത്.

16 ന് രാവിലെ സൗപര്‍ണ്ണികയില്‍ കുളിച്ചതിന് ശേഷം ക്ഷേത്ര ദര്‍ശനം നടത്തി വരാമെന്നായിരുന്നു റിസപ്ഷനില്‍ ഇയാള്‍ പറഞ്ഞിരുന്നത്. അന്നേ ദിവസം തന്നെ വൈകിട്ട് 4 മണിക്കുള്ള ഫ്ലൈറ്റില്‍ ഗോവയിലേക്ക് തിരിച്ചു പോകുമെന്നും മംഗളൂരു എയര്‍പോര്‍ട്ടിലേക്ക് പാകാനായി ടാക്‌സി വിളിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. 8.45 നാണ് ഇയാള്‍ ക്ഷേത്രത്തിലേക്ക് എന്ന് പറഞ്ഞ് പോകുന്നത്. പിന്നീട് തിരിച്ചു വന്നില്ല. എയര്‍പോര്‍ട്ടിലേക്ക് പോകാനായി വിളിച്ചു വരുത്തിയ ടാക്‌സി എത്തിയപ്പോഴാണ് സനുമോഹന്‍ നല്‍കിയ നമ്പരിലേക്ക് വിളിക്കുന്നത്. എന്നാല്‍ ആ നമ്പര്‍ പ്രവര്‍ത്തന രഹിതമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...