തിരുമ്മല്‍ കേന്ദ്രത്തില്‍ ജീവനക്കാരിക്കു നേരെ ലൈംഗികാതിക്രമം ; പ്രതിയെ പിടികൂടാതെ പോലീസ് ഒളിച്ചു കളിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തിരുമ്മല്‍ കേന്ദ്രത്തില്‍ ജീവനക്കാരിക്കു നേരെ ലൈംഗികാതിക്രമം പ്രതിയെ പിടികൂടാതെ പോലീസ് ഒളിച്ചു കളിക്കുന്നു. തിരുമല്‍ കേന്ദ്രത്തില്‍ ജീവനക്കാരിയെ മര്‍ദ്ദിച്ചതിനും അപമര്യാദയായി പെരുമാറിയതിനും സഹപ്രവര്‍ത്തകനെതിരെ കേസ്. കൊച്ചിയില്‍ ആയുര്‍വേദ തിരുമ്മല്‍ കേന്ദ്രത്തിലെ അജിത് നാരായണന്‍ എന്നയാള്‍ക്ക് എതിരെ എറണാകുളം നോര്‍ത്ത് പോലീസാണ് കേസെടുത്തത്. എന്നാല്‍ ലൈംഗികാതിക്രമം നടത്തിയിട്ടും പ്രതിയെ പിടികൂടാതെ പോലീസ് ഒളിച്ചു കളിക്കുകയാണെന്ന ആരോപണവുമായി യുവതി രംഗത്തെത്തി. യുവതിയെ അജിത് മര്‍ദ്ദിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. കലൂരിലെ ഓജസ് ആയുര്‍വേദ തിരുമ്മല്‍ കേന്ദ്രത്തിലാണ് സംഭവം.

സ്ഥാപനത്തിലെ ജീവനക്കാരിയെ സഹപ്രവര്‍ത്തകനായ അജിത്ത് മുഖത്തടിക്കുകയായിരുന്നു. ജീവനക്കാരിയുടെ പരാതിയില്‍ അജിത്തിനെതിരെ മര്‍ദ്ദിച്ചതിനും ദേഹോപദ്രവമേല്‍പ്പിച്ചതിനും കേസെടുത്തു. എന്നാല്‍ മുഖത്തടിച്ച അജിത് തന്നെ കയറിപ്പിടിച്ചെന്നും യുവതി ലൈംഗിക അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടും പോലീസ് നിസാരവകുപ്പുകള്‍ ചുമത്തി പ്രതിയെ സംരക്ഷിക്കുകയാണെന്ന് യുവതി ആരോപിക്കുന്നു. നോര്‍ത്ത് പോലീസിന്റെ സമീപനത്തിനെതിരെ യുവതി കൊച്ചി ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് പരാതി നല്‍കി. ഒളിവില്‍ പോയ പ്രതി അജിത്തിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അജിത്തിനെ പുറത്താക്കിയതായി ആയുര്‍വേദ ക്ലിനിക്ക് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി...

യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎയ്ക്ക് എതിരെ വ്യാപക പ്രതിഷേധം

0
ഡൽഹി: യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎയ്ക്ക് എതിരെ വ്യാപക...

ബിജെപിയിൽ തനിക്ക് അവഗണന നേരിട്ടുവെന്ന് നടൻ ദേവൻ

0
തിരുവനന്തപുരം: ബിജെപിയിൽ തനിക്ക് അവഗണന നേരിട്ടുവെന്ന് നടൻ ദേവൻ. ബിജെപി വിട്ടത്...

ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല ഏറ്റെടുത്തു

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല...