തിരുവനന്തപുരം: കേരളത്തില്‍ നിന്ന് വിയറ്റ്നാമിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സര്‍വീസ് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ആരംഭിക്കുമെന്ന് മന്ത്രി പി രാജീവ്. ആഗസ്ത് 12 മുതല്‍ വിയറ്റ്‌നാമിലെ ഹോ-ചി-മിന്‍ സിറ്റിയിലേക്ക് ആഴ്ചയില്‍ നാലു ദിവസം നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കും. ഇതോടെ പൂര്‍വേഷ്യയിലേക്ക് കൊച്ചി വിമാനത്താവളത്തില്‍നിന്നുള്ള പ്രതിവാര സര്‍വീസുകളുടെ എണ്ണം 45 ആകും. തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ വിയറ്റ് ജെറ്റ് (VIETJET) ആണ് ഹോ-ചി-മിന്‍ സിറ്റിയിലേക്ക് സര്‍വീസ് ആരംഭിക്കുന്നത്.
നിലവില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് സിംഗപ്പൂര്‍, ക്വാലാലംപൂര്‍, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കും സര്‍വീസുണ്ട്. സിംഗപ്പൂരിലേക്ക് രണ്ട് പ്രതിദിന വിമാന സര്‍വീസുകളാണ് ഉള്ളത്. ആഴ്ചയില്‍ ആറു ദിവസം ബാങ്കോക്കിലേക്ക് ഒരു വിമാന സര്‍വീസും ക്വാലാലംപൂരിലേക്ക് മൂന്ന് പ്രതിദിന സര്‍വീസുകളുമാണ് സിയാലില്‍നിന്ന് ഉള്ളത്.





























