കാർ നിയന്ത്രണം വിട്ട് ഓട്ടോയെ ഇടിച്ച് തെറിപ്പിച്ചു ; രണ്ട് പേർക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട്: കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കൊല്ലം – തേനി ദേശീയ പാതയില്‍ ചാരുംമൂട് പത്തിശ്ശേരില്‍ ക്ഷേത്രത്തിനു മുന്‍വശം കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചത്. കുട്ടിയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവര്‍ ചുനക്കര തെരുവുമുക്ക് കിഴക്കേവിളയില്‍ ചോണേത്ത് അജ്മല്‍ ഖാന്‍ (തമ്പി-57) ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തിരുന്ന ചുനക്കര തെക്ക് രാമനിലയത്തില്‍ തങ്കമ്മ (75) എന്നിവരാണ് മരിച്ചത്.

ഓട്ടോറിക്ഷയിലുണ്ടായിരുന്നചുനക്കര നടുവില്‍ തെക്കണശ്ശേരി തെക്കതില്‍ ദിലീപ് ഭവനം മണിയമ്മ (57) പരിക്കേറ്റ് വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ചെന്നൈയില്‍ ജോലി ചെയ്യുന്ന പ്രബിനും ഭാര്യയും കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ക്കും പരിക്കേറ്റെങ്കിലും ഗുരുതരമല്ല. കൊല്ലം പുത്തൂരേക്ക് വരികയായിരുന്നു ഇവര്‍. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്ലസ് ടു സേ പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും

0
തിരുവനന്തപുരം: നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ പ്ലസ് ടു സേ , ഇംപ്രൂവ്‌മെന്റ്...

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത....

ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
കാഞ്ഞങ്ങാട്: ഓട്ടോറിക്ഷ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....

കോൺഗ്രസിന്റെ സമരം ആത്മാർത്ഥതയില്ലാത്തതാണെന്ന് സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോ

0
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം കോൺഗ്രസ് നടത്തിയ പ്രതിഷേധത്തെ വിമർശിച്ച് പരിസ്ഥിതി...