16-ാമത് അഗ്രികൾച്ചർ സയൻസ് കോൺഗ്രസിന് കൊച്ചി വേദിയാകും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഒക്ടോബർ 10 മുതൽ 13 വരെ നടക്കുന്ന 16-ാമത് അഗ്രികൾച്ചറൽ സയൻസ് കോൺഗ്രസിന് കൊച്ചി വേദിയാകും. ഡൽഹിയിലെ നാഷണൽ അക്കാദമി ഓഫ് അഗ്രികൾച്ചറൽ സയൻസ് (നാസ്) സംഘടിപ്പിക്കുന്ന സമ്മേളനത്തിന് ഇത്തവണ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് (സിഎംഎഫ്ആർഐ) ആതിഥ്യമരുളുന്നത്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കാർഷിക-ഭക്ഷ്യസംവിധാനങ്ങളുടെ പരിവർത്തനം എന്ന പ്രമേയത്തിലാണ് സമ്മേളനം.

സമ്മേളനത്തിൽ ലോകമെമ്പാടുമുള്ള പ്രമുഖരായ ഗവേഷകർ, അക്കാദമിക് വിദഗ്ധർ, വിദ്യാർത്ഥികൾ, കർഷകർ, സംരംഭകർ തുടങ്ങിയവർ കാർഷിക-അനുബന്ധ മേഖലകളിലെ കണ്ടെത്തലുകളും ആശയങ്ങളും അനുഭവങ്ങളും പങ്കുവെക്കും. ഭക്ഷ്യ-പോഷക സുരക്ഷ, കാലാവസ്ഥാവ്യതിയാനം, കാർഷിക ഉൽപാദന വ്യവസ്ഥ, ഉൽപന്നങ്ങൾ, ജനിതകസാങ്കേതികവിദ്യകൾ, മൃഗസംരക്ഷണം, ഹോട്ടികൾച്ചർ, അക്വാകൾച്ചർ, മത്സ്യബന്ധനം, പുത്തൻ സാങ്കേതികവിദ്യകൾ, നയരൂപീകരണം തുടങ്ങി അനേകം വിഷയങ്ങളിലുള്ള ചർച്ചകളുണ്ടാകും. പ്ലീനറികൾ, പ്രത്യേക പ്രഭാഷണങ്ങൾ, സാങ്കേതിക സെഷനുകൾ, അഗ്രി എക്‌സ്‌പോ, സിംപോസിയങ്ങൾ, പാനൽ ചർച്ചകൾ, വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം, കർഷകരുമായും വ്യവസായികളുമായുള്ള സംവാദങ്ങൾ എന്നിവയാണ് സമ്മേളനത്തിലെ പ്രധാന ഇനങ്ങൾ.

ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമായി 1500ലേറെ പ്രതിനിധികൾ കോൺഗ്രസിൽ പങ്കെടുക്കും. സർക്കാർ സ്വകാര്യ മേഖലകളിലെ ഗവേഷണ സ്ഥാപനങ്ങളുടെയും സർവകലാശാലകളുടെയും മറ്റും നൂതന കാർഷികസാങ്കേതികവിദ്യകൾ അഗ്രി എക്‌സ്‌പോയിൽ പ്രദർശിപ്പിക്കും. സമ്മേളനത്തിൽ നടക്കുന്ന പ്രസംഗമത്സരത്തിൽ കാർഷിക സർവകലാശാലകളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും വെബ്‌സൈറ്റ് സന്ദർശിക്കുക. (www.16asc2023.in) ഇമെയിൽ: [email protected]

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: ബി.എം.എസ് ജില്ലാ സമിതി പ്രതിഷേധിച്ചു

0
​പത്തനംതിട്ട: ഗവിയിൽ ഡ്യൂട്ടിക്കിടെ അങ്കണവാടി ജീവനക്കാരി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ ഭാരതീയ...

ശബരിമല സ്വർണ്ണകൊള്ള ; ദേവസ്വം ബോർഡ് മെമ്പർ സന്തോഷിനെതിരെ അന്വേഷണം വേണം

0
പത്തനംതിട്ട: സ്വർണ കൊള്ളയുമായി ബന്ധപ്പെട്ടു ദേവസ്വം ബോർഡ് മെമ്പർ സന്തോഷിനെതിരെ അന്വേഷണം...

മലയാലപ്പുഴ സ്വദേശിനി ആര്‍ രാജലക്ഷ്മി പത്തനംതിട്ട എഡിഎം

0
പത്തനംതിട്ട : മലയാലപ്പുഴ സ്വദേശിനി ആര്‍ രാജലക്ഷ്മി പത്തനംതിട്ട അഡീഷണല്‍ ജില്ല...