Friday, May 24, 2024 1:09 am

കൊച്ചി വാട്ടര്‍ മെട്രോയുടെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 22ന്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചിയിലെ ദ്വീപുകളെ നഗരവുമായി കോര്‍ത്തിണക്കി രാജ്യാന്തര നിലവാരത്തിലുള്ള ഗതാഗത സൗകര്യം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നിര്‍മാണം ആരംഭിച്ച വാട്ടര്‍ മെട്രോയുടെ ആദ്യ ഘട്ടം ഫെബ്രുവരി 22ന് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്.

വൈറ്റില മൊബിലിറ്റി ഹബില്‍ നിന്നു കാക്കനാട് ഇന്‍ഫോപാര്‍ക്കിലേക്കുള്ള ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണു സര്‍ക്കാര്‍. അധികാരമേറ്റ് ഉടന്‍തന്നെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സര്‍ക്കാരിന്റെ കാലാവധി തീരും മുന്‍പ് ഉദ്ഘാടനം ചെയ്യുന്ന പദ്ധതി ഇടതുമുന്നണി പ്രകടനപത്രികയില്‍ എറണാകുളം ജില്ലയ്ക്കു വേണ്ടിയുള്ള പ്രധാന വാഗ്ദാനമായിരുന്നു. 2016 ജൂലൈ 23നായിരുന്നു പദ്ധതിയുടെ നിര്‍മാണോദ്ഘാടനം.

വാട്ടര്‍ മെട്രോയ്ക്കു വേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന 23 ബോട്ടുകളുടെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. ഒന്നോ രണ്ടോ ബോട്ടുകള്‍ ഉപയോഗിച്ചാവും ആദ്യ ഘട്ടത്തില്‍ സര്‍വീസ് ആരംഭിക്കുക. കാക്കനാട്, വൈറ്റില ടെര്‍മിനലുകളുടെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായി. റൂട്ടില്‍ പരീക്ഷണ ഓട്ടം ഉടന്‍ ആരംഭിക്കും. നിലവില്‍ സര്‍വീസ് ഉള്ള റൂട്ട് ആയതിനാല്‍ ഡ്രെജിങ്ങിന്റെ ആവശ്യം വരില്ല. ആദ്യ ബോട്ട് കയ്മാറിക്കഴിഞ്ഞാല്‍ 4 ആഴ്ച കൂടുമ്പോള്‍ 4 ബോട്ട് വീതവും പിന്നീട് 4 ആഴ്ച കൂടുമ്പോള്‍ 5 ബോട്ടുകളുമാണു കെഎംആര്‍എല്ലിനു ലഭിക്കുക. 100 സീറ്റുകളുള്ള 23 ബോട്ടുകളാണ് ആദ്യ ഘട്ടത്തില്‍ ലഭിക്കേണ്ടത്.

ദ്വീപുകളിലേക്കുള്ള മെട്രോയാണു വാട്ടര്‍ മെട്രോ. ഒരേ ടിക്കറ്റില്‍ മെട്രോ ട്രെയിനിലും വാട്ടര്‍ മെട്രോയിലും യാത്ര ചെയ്യാം. അതിനാല്‍ത്തന്നെ മെട്രോ ട്രെയിനിന്റെ ഉള്‍വശവുമായി സാമ്യമുണ്ടാകും. സീറ്റുകള്‍ക്കും മറ്റും അതേ മെറ്റീരിയല്‍ തന്നെ. രണ്ടു വരികളിലായി ബസിലേതു പോലെയാണു സീറ്റുകള്‍. 100 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ടില്‍ 50 സീറ്റുണ്ട്. 50 പേര്‍ക്കു നിന്നും യാത്ര ചെയ്യാം. ബോട്ടിന്റെ ഉള്‍ഭാഗത്ത് മുന്നില്‍ വലിയ ഡിജിറ്റല്‍ സ്‌ക്രീന്‍. അറിയിപ്പുകള്‍, വിഡിയോകള്‍, പരസ്യങ്ങള്‍ എന്നിവയുണ്ടാകും.

നിരീക്ഷണ ക്യാമറ, വൈഫൈ, അകത്തും പുറത്തുമുള്ള ജിപിഎസ്, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, മാസ്റ്റര്‍ ക്ലോക്ക്, അകത്തും പുറത്തും സിസിടിവി, ടിക്കറ്റ് കലക്ഷന് ഓട്ടമറ്റിക് സംവിധാനം, കേന്ദ്രീകൃത ഓപ്പറേഷനല്‍ കണ്‍ട്രോള്‍ സെന്റര്‍ എന്നിവ വാട്ടര്‍ മെട്രോയുടെ പ്രത്യേകതകളാണ്. എസി, വൈഫൈ സൗകര്യം, അത്യാധുനിക സുരക്ഷാ സംവിധാനം എല്ലാം ഉണ്ട്. അതിനാല്‍ രാത്രിയും സര്‍വീസ് നടത്താം. 747 കോടി രൂപ െചലവില്‍ നടപ്പാക്കുന്ന പദ്ധതി കൊച്ചിയുടെ ജലഗതാഗതത്തിനു പുതിയ മുഖം നല്‍കും. 15 റൂട്ടുകളിലാണു വാട്ടര്‍ മെട്രോ സര്‍വീസ് നടത്തുക. 50 പേര്‍ക്കു യാത്ര ചെയ്യാവുന്ന 55 ബോട്ടുകളും അടുത്ത ഘട്ടത്തില്‍ ലഭ്യമാക്കും.

ജലഗതാഗതവും മെട്രോ റെയിലും സമന്വയിപ്പിക്കുന്ന പദ്ധതി ഏഷ്യന്‍ നഗരങ്ങളില്‍ തന്നെ അപൂര്‍വമാണ്. രാജ്യത്ത് ആദ്യമായാണ് മെട്രോ ഏജന്‍സി ജലഗതാഗത മേഖലയിലേക്കു തിരിയുന്നത്. ഫെറി സര്‍വീസിന് ഇത്രയും വലിയ മുതല്‍മുടക്കും ആദ്യം. മൊത്തം പദ്ധതിത്തുകയുടെ 80% വായ്പയായി ലഭിക്കുന്ന രാജ്യത്തെതന്നെ ആദ്യ പദ്ധതിയാണിത്. ഗതാഗത സൗകര്യത്തിനൊപ്പം ദ്വീപുകളിലെ ജീവിത സാഹചര്യങ്ങളും ടൂറിസം വഴി വരുമാനവും തൊഴിലും വര്‍ധിപ്പിക്കാന്‍ ഉതകുന്ന പദ്ധതിയാണു വാട്ടര്‍ മെട്രോ.

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആത്മവിശ്വാസത്തിന്‍റെ നേര്‍ക്കാഴ്ചയായി സൈബര്‍പാര്‍ക്കിലെ സര്‍ഗശേഷി പ്രദര്‍ശനം

0
കോഴിക്കോട്: ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച വനിതകള്‍ കോഴിക്കോട് സൈബര്‍പാര്‍ക്കിലൊരുക്കിയ കരകൗശല പ്രദര്‍ശനം...

ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേ അപകടം ; കോഴിക്കോട് യുവതിക്ക് ദാരുണാന്ത്യം

0
കോഴിക്കോട്: ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുകായായിരുന്ന യുവതിക്ക് അപകടത്തില്‍ ദാരുണാന്ത്യം. വടകര മണിയൂര്‍ സ്വദേശിനി...

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം ; മധ്യവയസ്‌കന് പരിക്കേറ്റു

0
സുൽത്താൻബത്തേരി: വയനാട്ടിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ആക്രമണത്തിൽ മധ്യവയസ്‌കന് പരിക്കേറ്റു. സുൽത്താൻബത്തേരി...

വസ്തു പോക്കുവരവിന് കൈക്കൂലി വേണം, 50000 ആവശ്യം, പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന് 3...

0
കോട്ടയം: ജില്ലയിലെ മൂന്നിലവ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റായിരുന്ന റെജി റ്റി-യെ കൈക്കൂലി...