കൊടകര കള്ളപ്പണക്കവര്‍ച്ച കേസ് ; കുറ്റപത്രം മല എലിയെ പ്രസവിച്ച പോലെ – ഇത് രാഷ്ട്രീയ പകപോക്കല്‍ : കെ.സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊടകര കവര്‍ച്ചാകേസിലെ കുറ്റപത്രം സി.പി.ഐ എമ്മിന്റെ രാഷ്ട്രീയ പ്രമേയമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കുറ്റപത്രം രാഷ്ട്രീയ പകപോക്കലാണ്. തെളിവിന്റെ ഒരു കണിക പോലുമില്ലെന്ന് കെ.സുരേന്ദ്രന്‍ വ്യക്തമാക്കി.

കൊടകരയിലെ കുറ്റപത്രം മല എലിയെ പ്രസവിച്ച പോലെയാണ്. കുറ്റപത്രം രാഷ്ട്രീയ പകപോക്കലാണ്. ധര്‍മരാജന്റെ 164 മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നും കുറ്റപത്രം നല്‍കിയത് പ്രതികളെ രക്ഷിക്കാനാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. ഇന്നലെയാണ് കൊടകര കള്ളപ്പണ കവര്‍ച്ചാക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ഇരിങ്ങാലക്കുട കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കവര്‍ച്ചാക്കേസുമായി ബന്ധപ്പെട്ട 625 പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം സമര്‍പ്പിച്ചരിക്കുന്നത്.

കെ.സുരേന്ദ്രന്‍, മകന്‍ ഹരികൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ കേസില്‍ സാക്ഷികളാണ്. 219 സാക്ഷികളാണ് കേസില്‍ ആകമാനം ഉള്ളത്. കവര്‍ച്ചാകേസില്‍ അറസ്റ്റിലായിട്ടുള്ള 22 പ്രതികള്‍ മാത്രമാണ് കുറ്റപത്രത്തിലും പ്രതികളായിട്ടുള്ളത്. മുന്‍പ് പണത്തിന്റെ ഉറവിടം കണ്ടെത്താനായി ചോദ്യം ചെയ്തിരുന്ന ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ സാക്ഷി പട്ടികയിലാണ് അന്വേഷണ സംഘം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഏപ്രില്‍ മൂന്നിന് പുലര്‍ച്ചയാണ് കൊടകരയില്‍ വാഹനാപകടമുണ്ടാക്കി മൂന്നരക്കോടി കൊള്ളയടിച്ചത്. ബി.ജെ.പി തെരഞ്ഞെടുപ്പ് ചെലവിനെത്തിച്ച പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നാണ് പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. 25 ലക്ഷമാണ് നഷ്ടപ്പെട്ടതെന്നായിരുന്നു പണം കൊണ്ട് വന്നവര്‍ പരാതി നല്‍കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...