സംസ്ഥാനഭരണം ലഭിച്ചതുകൊണ്ട് ഇനി അഹങ്കരിച്ചുകളയാം എന്നുകരുതരുത് ; പാർട്ടി അംഗങ്ങൾക്ക് വീണ്ടും മുന്നറിയിപ്പുമായി കോടിയേരി ബാലകൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാർട്ടി അംഗങ്ങൾക്ക് വീണ്ടും മുന്നറിയിപ്പുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനഭരണം ലഭിച്ചതുകൊണ്ട് ഇനി അഹങ്കരിച്ചുകളയാം എന്നുകരുതരുത്. സാധാരണ പൗരന്മാരുടെയോ മറ്റുള്ളവരുടെയോ മെക്കിട്ട്കയറാമെന്ന് ഏതെങ്കിലും നേതാവോ പ്രവർത്തകനോ കരുതിയാൽ അവർക്ക് സ്ഥാനം പാർട്ടിക്ക് പുറത്താണെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. എൽഡിഎഫ് സർക്കാർ സിപിഐഎമ്മിന്റെ മാത്രം സർക്കാരല്ല എല്ലാവരുടെയും സർക്കാരാണെന്നും എല്ലാവർക്കും നീതി എന്നതാണ് പാർട്ടി കാഴ്ചപ്പാടെന്നും കോടിയേരി വ്യക്തമാക്കി.

സിപിഐഎം നേതാക്കളും പ്രവർത്തകരും അവർ ഭരണത്തിലുള്ളവരാകട്ടെ ഇല്ലാത്തവരാകട്ടെ എല്ലാവരും തലക്കനമില്ലാതെ ജനങ്ങളുടെ മുന്നിൽ ശിരസ്സുകുനിച്ച് മുന്നോട്ടുപോകണം. സംസ്ഥാനഭരണം അഴിമതിരഹിതമാക്കണമെന്ന ഉറച്ച നിശ്ചയത്തോടുകൂടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഓരോ ചുവടും മുന്നോട്ടുവയ്ക്കുന്നത്. ഇത് സംസ്ഥാനഭരണത്തിൽ മാത്രമല്ല ഗ്രാമതല ഭരണത്തിലും സഹകരണ മേഖലയിലും നടപ്പാക്കേണ്ടതാണ്. ഇക്കാര്യത്തിൽ സൂക്ഷ്മമായ പരിശോധനയും ശ്രദ്ധയും എല്ലാ ഘടകത്തിനും ഉണ്ടാകണമെന്നും കോടിയേരി പറഞ്ഞു.

വിഭാഗീയതയുടെ വിപത്ത് പിഴുതെറിയാൻ സമ്പൂർണമായി പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. മുൻകാലത്തെപ്പോലെ വിഭാഗീയതയുടെ ഭാഗമായുള്ള മത്സരങ്ങളോ വോട്ടെടുപ്പോ സംസ്ഥാനത്ത് പൊതുവിൽ ഉണ്ടായിട്ടില്ല. പാർട്ടി കമ്മിറ്റിയുടെയും സെക്രട്ടറിയുടെയും സമ്മേളന പ്രതിനിധികളുടെയും തെരഞ്ഞെടുപ്പിനെ പാർട്ടി വിലക്കിയിട്ടില്ല. ജനാധിപത്യപരമായി വോട്ടെടുപ്പ് നടക്കുന്നതിനെ നിരോധിച്ചിട്ടുമില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി. കോൺഗ്രസിനെയും ബിജെപിയെയും മുസ്ലിം ലീഗിനെയും പോലെ തിരുവായ്ക്ക് എതിർവാ ഇല്ലാത്ത പ്രസ്ഥാനമല്ല സിപിഐഎം. വിഭാഗീയ പ്രവർത്തനമോ ഗ്രൂപ്പിസമോ പാർട്ടി അംഗീകരിക്കുകയില്ലെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓഗസ്റ്റ് ഒന്നുമുതൽ ബംഗാളിലെ സ്കൂളുകളിൽ ഉച്ചഭക്ഷണം വിളമ്പുന്നത് ‘ഇസ്കോൺ’

0
കൊൽക്കത്ത: ബംഗാളിലെ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തിനൊപ്പം മുട്ട വിളമ്പുന്നത് തുടരുമെന്ന് മുഖ്യമന്ത്രി...

അടൂരില്‍ തെരുവ് നായകള്‍ക്ക് അനധികൃത സംരക്ഷണമൊരുക്കിയ സ്ത്രീ പിടിയില്‍

0
അടൂര്‍ : അടൂര്‍ നഗരസഭ പരിധിയില്‍ തെരുവ് നായകള്‍ക്ക് അനധികൃതമായി  സംരക്ഷണമൊരുക്കിയ...

പെല്ലറ്റ് വിവാദം : ‘നിങ്ങൾ നിർഭയം ജോലി ചെയ്തോളൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കാം’ ;...

0
ന്യൂഡൽഹി : ഉദ്യോഗസ്ഥരോടു ജോലി നിർഭയം നിർവഹിക്കാൻ സിആർപിഎഫ് ഡയറക്ടർ ജനറൽ...

അസമിൽ പ്രളയക്കെടുതി ; മരണം 78 ആയി, മൂന്ന് ലക്ഷത്തോളം പേർ ദുരിതത്തിൽ

0
ഗുവഹാത്തി : അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി ഉയർന്നു....