സംഘ്പരിവാറിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനാവില്ല ; കോടിയേരി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ദേശീയ രാഷ്ട്രീയത്തില്‍ ബി ജെ പിക്കെതിരെ കോണ്‍ഗ്രസിന്റെ പ്രസക്തിയില്‍ തങ്ങള്‍ക്കുള്ള വ്യത്യസ്ത അഭിപ്രായം തുറന്ന് പറഞ്ഞ് സി പി എമ്മും സി പി ഐയും. ബി ജെ പിക്ക് ബദല്‍ കോണ്‍ഗ്രസാണെന്ന തരത്തില്‍ അഭിപ്രായം വ്യക്തമാക്കിയ സി പി ഐ നേതാക്കള്‍ക്ക് മറുപടി നല്‍കി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ രംഗത്തെത്തി.

കോണ്‍ഗ്രസ് നയങ്ങളാണ് ബി ജെ പിയെ അധികാരത്തിലെത്തിച്ചതെന്നും സംഘ്പരിവാറിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനാവില്ലെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടിമുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ മറുപടി. കോണ്‍ഗ്രസിന്റെ വര്‍ഗീയ പ്രീണന നയം ബി ജെ പി ഉപയോഗപ്പെടുത്തുകയായിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച വ്യക്തമാണെന്നും കോടിയേരി പറഞ്ഞു.

കോണ്‍ഗ്രസ് തകര്‍ന്നാല്‍ ആ ശൂന്യത നികത്താന്‍ ഇന്ന് ഇന്ത്യയില്‍ ഇടതുപക്ഷത്തിന് കഴിവില്ലെന്ന കേന്ദ്രകമ്മിറ്റി അംഗം ബിനോയ് വിശ്വം പറഞ്ഞത് പാര്‍ട്ടി നിലപാടാണെന്ന് സി പി ഐ മുഖപത്രം ജനയുഗം പറഞ്ഞു. കോണ്‍ഗ്രസ് ഇപ്പോഴും ഏറ്റക്കുറച്ചിലുകളോടെ എങ്കിലും ദേശവ്യാപകമായി സാന്നിധ്യവും സ്വാധീനവുമുള്ള മതനിരപേക്ഷ, ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനമാണ്.

രാജ്യത്തിന്റെ മതനിരപേക്ഷത, പാര്‍ലിമെന്ററി ജനാധിപത്യം, ഭരണഘടന മൂല്യങ്ങളും നിയമവാഴ്ചയും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന അതിനുവേണ്ടി നിലകൊള്ളുന്ന ഒരു രാഷ്ട്രീയ ബദലില്‍ കോണ്‍ഗ്രസ് അനിവാര്യ ഘടകമാണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമല്ല നിഷ്പക്ഷമതികള്‍പോലും പരക്കെ അംഗീകരിക്കുന്ന യാഥാര്‍ത്ഥ്യമാണെന്ന് ജനയുഗം പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...