മുന്നണിക്കു പുറത്തുള്ള പാര്‍ട്ടികളുമായുള്ള യുഡിഎഫിന്റെ ബന്ധം തദ്ദേശ തെരഞ്ഞെടുപ്പില്‍ ആയുധമാക്കാന്‍ സിപിഎം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുന്നണിക്കു പുറത്തുള്ള പാര്‍ട്ടികളുമായുള്ള യുഡിഎഫിന്റെ ബന്ധം തദ്ദേശ തെരഞ്ഞെടുപ്പില്‍ ആയുധമാക്കാന്‍ സിപിഎം. എം.എം.ഹസന്‍, പി.കെ.കുഞ്ഞാലിക്കുട്ടി, ജമാഅത്തെ ഇസ്‌ലാമി അമീര്‍ കൂട്ടുകെട്ടിനു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുഡിഎഫിന്റെ നേതൃത്വം കൈമാറിയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

ആര്‍എസ്‌എസുമായും പ്രാദേശിക കൂട്ടുകെട്ടിനു യുഡിഎഫ് നീക്കം നടത്തുന്നതിനാല്‍ മതനിരപേക്ഷ കേരളം സംരക്ഷിക്കാന്‍ എല്‍ഡിഎഫിനു വോട്ടു ചെയ്യണമെന്ന പ്രചാരണം നടത്താനാണു സിപിഎം തീരുമാനം. സ്വര്‍ണക്കടത്ത്-ലൈഫ് മിഷന്‍ കേസുകളും കോവിഡ് പ്രതിരോധത്തിലെ പാളിച്ചകളും ഉന്നയിച്ചുള്ള പ്രതിപക്ഷ പ്രചാരണം നേരിടാന്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയുന്നതിനു പുറമെ യുഡിഎഫിന്റെ ഈ പാര്‍ട്ടി ബന്ധങ്ങള്‍ വിഷയമാക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് തീരുമാനം.

യുഡിഎഫ് നേതൃത്വം മുസ്‌ലിം ലീഗിനെ ഏല്‍പ്പിക്കുന്ന അവസ്ഥയാണെന്ന് കോടിയേരി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ ആര്‍എസ്‌എസ് കാര്യാലയങ്ങള്‍ കയറി ഇറങ്ങുകയാണ്. കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ തകര്‍ക്കുന്നത് തടയാന്‍ ഇടതുമുന്നണി ഇനിയും വിപുലീകരിക്കാന്‍ തയാറാണ്. എന്നാല്‍ വര്‍ഗീയ ശക്തിയായ ലീഗുമായി സഖ്യമുണ്ടാക്കില്ലെന്നും കോടിയേരി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...