ശരീരഭാരം കുറയുന്നു : കോവിഡ് ചികിത്സയില്‍ ഏര്‍പ്പെടുന്ന ഡോക്ടര്‍മാര്‍ നേരിടുന്ന പുതിയ വെല്ലുവിളി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കോവിഡ് ചികിത്സയില്‍ ഏര്‍പ്പെടുന്ന ഡോക്ടര്‍മാര്‍ മണിക്കൂറുകളാണ് പിപിഇ കിറ്റ് ധരിക്കേണ്ടിവരുന്നത്. ഡ്യൂട്ടിയിലുള്ള മുഴുവന്‍ സമയവും ഒരു ഇടവേളയുമില്ലാതെ പിപിഇ ധരിച്ചുവേണം നില്‍ക്കാന്‍. വിയര്‍പ്പ്, ശ്വാസംമുട്ടല്‍, സമ്മര്‍ദ്ദം, ക്ഷീണം തുടങ്ങിയ വെല്ലുവിളികളെ അതിജീവിച്ചാണ് ഇവര്‍ മാസങ്ങളോളമായി ജോലി ചെയ്തുവരുന്നത്. ഇപ്പോഴിതാ ഇതിന്റെ കൂടുതല്‍ ദോഷഫലങ്ങള്‍ അനുഭവിക്കുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. ശരീരഭാരം കുറയുന്നതാണ് ഇവര്‍ നേരിടുന്ന പുതിയ വെല്ലുവിളി.

മുംബൈയിലെ കോവിഡ് വാര്‍ഡുകളില്‍ ജോലിചെയ്യുന്ന ഭൂരിഭാഗം ഡോക്ടര്‍മാരും ശരീരഭാരം കുറയുന്നതായി പറയുന്നുണ്ട്. ‘ പിപിഇ കിറ്റ് ധരിച്ച്‌ ജോലി ചെയ്യുക ഒട്ടും എളുപ്പമല്ല. ശ്വാസംമുട്ടും എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. ഒരുപാട് വിയര്‍ക്കും. ഷിഫ്റ്റ് തീരുന്നതുവരെ അത് ഊരാന്‍ കഴിയില്ലെന്നത് മറ്റൊരു പ്രശ്‌നം. ടൊയിലറ്റില്‍ പോകാന്‍ പോലും കഴിയില്ല. ഷിഫ്റ്റ് അവസാനിക്കുമ്പോള്‍ ആകെ അവശതയാകും. സ്വാഭാവികമായും ക്ഷീണവും മാനസിക സമ്മര്‍ദ്ദവും കാരണം ശരീരഭാരം കാര്യമായി കുറയും. അടുത്തകാലത്തൊന്നും ഈ ജോലി രീതിയില്‍ മാറ്റമുണ്ടാകില്ല എന്നതുകൊണ്ടുതന്നെ ഈ പ്രശ്‌നം ഗുരുതരമാണ്.

ഇത്രയധികം സമ്മര്‍ദ്ദങ്ങള്‍ക്കിടയിലാണെങ്കിലും കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മുന്‍നിരയില്‍ നില്‍ക്കാന്‍ സാധിക്കുന്നതില്‍ അഭിമാനമുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ഈ നാളുകള്‍ക്കിടയില്‍ ശരീരഭാരത്തില്‍ കാര്യമായ വ്യതിയാനം ഉണ്ടായെന്നും അത് വളരെ പ്രകടമായി കാണാന്‍ കഴിയുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു. പലരുടെയും കുടുംബം ആശങ്കയിലാണ്.

രോഗികളെ ഇന്‍ക്യുബേറ്റ് ചെയ്യുന്നതും വെന്റിലേറ്ററിലാക്കുന്നതും അടക്കമുള്ള ജോലികള്‍ പിപിഇ ധരിച്ച്‌ ചെയ്യുമ്ബോള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും. പലപ്പോഴും കാഴ്ച കൃത്യമാകാന്‍ സ്വന്തം ജീവന്‍ പോലും അപകടത്തിലാക്കി ഡോക്ടര്‍മാര്‍ ഗോഗിള്‍സ് ഊരി മാറ്റാറുണ്ട്. ഇന്‍ക്യൂബേറ്റ് ചെയ്യാന്‍ താമസിച്ചാല്‍ മരണം സംഭവിക്കും എന്നുള്ളതുകൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടിവരുന്നത്. ഇതൊക്കെ ശാരീരികമായി തളര്‍ത്തുമെന്ന് പറയുകയാണ് ഡോക്ടര്‍മാര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...