ബിജെപി അധികാരത്തില്‍ വന്നത് കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ സഹായത്തോടെ : കോടിയേരി ബാലകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബിജെപി അധികാരത്തില്‍ വന്നത് കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ സഹായത്തോടെയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദൃശ്യമാധ്യമങ്ങളും അച്ചടിമാധ്യമങ്ങളും കോര്‍പറേറ്റുകള്‍ കൈയ്യടക്കിയെന്നും അദ്ദേഹം പറഞ്ഞു. തിരുനെല്ലിയില്‍ വര്‍ഗീസിന്റെ കൊലപാതകം റിപ്പോര്‍ട്ട് ചെയ്തത് ദേശാഭിമാനി മാത്രമാണെന്നും കോടിയേരി പറഞ്ഞു. ദേശാഭിമാനിയുടെ പുതിയ പ്രിന്റിംഗ് പ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ബുള്‍ഡോസറുകള്‍ ലക്ഷ്യം വെയ്ക്കുന്നത് മുസ്ലീമുകളെ മാത്രമെന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ അംഗം എ വിജയരാഘവന്‍പറഞ്ഞു. ദശലക്ഷകണക്കിന് പണമാണ് ബിജെപിയെ അധികാരത്തിലെത്താന്‍ സഹായിച്ച കോര്‍പ്പറേറ്റുകള്‍ക്ക് ലഭിക്കുന്നത്. ഭരണകൂട നയങ്ങളെയാണ് എതിര്‍ക്കേണ്ടതെന്നും എ വിജയരാഘവന്‍ പറഞ്ഞു. കോര്‍പറേറ്റുകളും മനുവാദികളും നയിക്കുന്ന ഭരണകൂടം ആയതിനാലാണ് ഫാസിസ്റ്റ് അധികാരത്തിന്റെ ബുള്‍ഡോസറുകള്‍ സാധാരണക്കാര്‍ക്കുമേല്‍ ഉരുളുന്നതെന്ന് സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു. ഏജീസ് ഓഫീസ് എന്‍ജിഒ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന എന്‍ ബി ത്രിവിക്രമന്‍ പിള്ളയെയും സഹപ്രവര്‍ത്തകരെയും പിരിച്ചുവിട്ടതിന്റെ 50-ാം വാര്‍ഷികാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴിഞ്ഞ സർക്കാർ ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്തില്ലെന്ന ആഭ്യന്തര മന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി പിണറായി...

0
തിരുവനന്തപുരം: കഴിഞ്ഞ സർക്കാർ ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്തില്ലെന്ന ആഭ്യന്തര മന്ത്രി...

എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നതർക്ക് സ്റ്റേഷൻ ചുമതല ; വിവാദ സർക്കുലർ പിൻവലിച്ച്...

0
തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നത...

എഡിജിപി എം.ആർ അജിത് കുമാറിന് സ്റ്റേഷൻ ചുമതല നൽകിയ പട്ടിക സർക്കാർ പിൻവലിച്ചു

0
തിരുവനന്തപുരം: സസ്പെൻഷനിലിരിക്കെ എഡിജിപി എം.ആർ അജിത് കുമാറിന് സ്റ്റേഷൻ ചുമതല നൽകിയ...

കെ കെ രമയെ അധിക്ഷേപിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍ കുമാറിന്റെ...

0
വടകര: വടകര എംഎല്‍എയും ആര്‍എംപി നേതാവുമായ കെ കെ രമയെ അധിക്ഷേപിച്ച്...