വീണ്ടും ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു ; ഗൃഹനാഥൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

അമരാവതി : ആന്ധ്രാപ്രദേശില്‍ വീട്ടില്‍ ചാര്‍ജിലിട്ടിരുന്ന ഇലക്‌ട്രിക് സ്കൂട്ടറിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച്‌ ഒരാള്‍ മരിച്ചു.മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ വിജയവാഡയിലാണ് സംഭവം. കിടപ്പ് മുറിയില്‍ കുത്തിവെച്ച ബാറ്ററി പൊട്ടിത്തെറിച്ചാണ് ശിവകുമാര്‍ മരിച്ചത്. അദ്ദേഹത്തിന്‍റെ ഭാര്യക്കും രണ്ട് കുട്ടികള്‍ക്കും പൊള്ളലേറ്റു. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ കുടുംബത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശിവകുമാര്‍ മരിച്ചു. ഭാര്യയുടെ നില ഗുരുതരമാണ്.

വെള്ളിയാഴ്ചയാണ് ശിവകുമാര്‍ പുതിയ ഇലക്‌ട്രിക് സ്കൂട്ടര്‍ വാങ്ങിയതെന്നാണ് വിവരം. നിര്‍മാതാവിന്‍റെ പേരും മറ്റ് വിവരങ്ങളും ഇതുവരെ ലഭ്യമായിട്ടില്ല. സമാന രീതിയില്‍ തെലുങ്കാനയിലെ നിസാമാബാദ് ജില്ലയില്‍ ഏപ്രില്‍ 19ന് ഇലക്‌ട്രിക് സ്കൂട്ടറിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച്‌ വയോധികന്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വീട്ടില്‍ ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനിടയിലാണ് ഈ അപകടവും നടന്നത്. സംഭവത്തില്‍ ബി. രാമസ്വാമിയെന്നയാള്‍ മരിച്ചു. രക്ഷിക്കാന്‍ ശ്രമിച്ച മകന്‍ ബി. പ്രകാശിനും മകള്‍ കമലമ്മക്കും പൊള്ളലേറ്റു.

സംഭവത്തില്‍ സ്കൂട്ടര്‍ കമ്ബനി പ്യുവര്‍ ഇ.വിക്കെതിരെ ഐ.പി.സി 304 എ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും അന്വേഷണവുമായി സഹകരിക്കുമെന്നും പ്യുവര്‍ ഇ.വി പ്രസ്താവന ഇറക്കി. ബാറ്ററി പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങളും മരണങ്ങളും രാജ്യത്ത് വര്‍ധിച്ചതോടെ ഇവയുടെ സുരക്ഷയുടെ കാര്യത്തില്‍ വലിയ ആശങ്ക നിലനില്‍ക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റവന്യു വകുപ്പ് പത്തനംതിട്ട ജില്ലാ അവലോകനയോഗം സെപ്റ്റംബര്‍ മൂന്നിന്

0
പത്തനംതിട്ട : റവന്യു വകുപ്പിന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അവലോകന യോഗം...

ഫോട്ടോയിൽ നിന്നും മോദിയെ വെട്ടിമാറ്റി ; പിന്നാലെ തെറ്റ് തിരുത്തി പാകിസ്ഥാൻ

0
ന്യൂഡൽഹി: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ സമാപിച്ച ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഗ്രൂപ്പ്...

ഭീകരവാദത്തെ സഹായിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ഭീകരവാദത്തെ സഹായിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിന്റെ കാര്യത്തിൽ...

കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള ഡി.പി.ആർ. സർക്കാരിന് സമർപ്പിച്ചു

0
കൊച്ചി: കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള വിശദ പദ്ധതിരേഖ (ഡി.പി.ആർ.)...