ഇസ്ലാമിക രാഷ്ട്രം എന്ന വികാരം സൃഷ്ടിക്കാന്‍ എസ്ഡിപിഐയുടെ ശ്രമം : കോടിയേരി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ഇസ്ലാമികരാഷ്‌ട്രം എന്ന വികാരമുണ്ടാക്കാനാണ്‌ എസ്‌ഡിപിഐയുടെ ശ്രമമെന്നും ഏറ്റുമുട്ടി മരിച്ചാല്‍ സ്വര്‍ഗത്തിലെത്താമെന്നു പറഞ്ഞ്‌ എസ്‌ഡിപിഐ ചാവേറുകളെ സൃഷ്‌ടിക്കുകയാണെന്നും രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ജനങ്ങളെ രംഗത്തിറക്കി വര്‍ഗീയധ്രുവീകരണത്തെ നേരിടുമെന്നും ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച സെക്കുലര്‍ മാര്‍ച്ചില്‍ പങ്കെടുക്കവെ കോടിയേരി പറഞ്ഞു.

‘പോലീസിന്റെ ശക്തമായ ഇടപെടല്‍ കൊണ്ടാണ്‌ ഇവിടെ ഒരു വര്‍ഗീയ കലാപം ഒഴിവായത്‌. വര്‍ഗീയകലാപങ്ങള്‍ അടിച്ചമര്‍ത്തും. ഇസ്ലാമികരാഷ്‌ട്രം എന്ന വികാരമുണ്ടാക്കാനാണ്‌ എസ്‌ഡിപിഐയുടെ ശ്രമം. ഏറ്റുമുട്ടി മരിച്ചാല്‍ സ്വര്‍ഗത്തിലെത്താമെന്നു പറഞ്ഞ്‌ ചാവേറുകളെ സൃഷ്‌ടിക്കുകയാണ്‌.

ജനങ്ങളെ രംഗത്തിറക്കി വര്‍ഗീയധ്രുവീകരണത്തെ നേരിടും. ഇവിടെ വര്‍ഗീയകലാപം നടക്കാതിരുന്നത്‌ കേരളത്തില്‍ പിണറായി സര്‍ക്കാര്‍ ഭരിക്കുന്നതുകൊണ്ട് മാത്രമാണ്’. കോടിയേരി വ്യക്തമാക്കി.
കൊലപാതകങ്ങള്‍ക്ക്‌ പിന്നാലെ ആലപ്പുഴയില്‍ വര്‍ഗീയകലാപം നടക്കാതിരുന്നത്‌ കേരളത്തില്‍ പിണറായി സര്‍ക്കാര്‍ ഭരിക്കുന്നതുകൊണ്ടാണെന്നും ആലപ്പുഴയെ കലാപഭൂമിയാക്കാനും മതധ്രുവീകരണത്തിലൂടെ വര്‍ഗീയകലാപം ഉണ്ടാക്കാനുമുള്ള ആസൂത്രിതശ്രമമാണ്‌ നടന്നതെന്നും കോടിയേരി പറഞ്ഞു. എന്ത് വില കൊടുത്തും മതനിരപേക്ഷ സംസ്ഥാനമായി കേരളത്തെ നിലനിര്‍ത്താനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

0
ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി...

മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം

0
മലപ്പുറം: മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം. വി.എസ്...

സെന്‍സസ് പ്രക്രിയയിലൂടെ എന്‍പിആര്‍ തയ്യാറാക്കുന്നതിനുള്ള അജണ്ടകള്‍ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകടത്തുകയാണെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: സെന്‍സസ് പ്രക്രിയയിലൂടെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) തയ്യാറാക്കുന്നതിനുള്ള...

ലോക്ഭവന് മുന്നില്‍ വഴിയാത്രക്കാരന്‍ കുഴഞ്ഞുവീണു

0
തിരുവനന്തപുരം: ലോക്ഭവനു മുന്നിലെ റോഡില്‍ കുഴഞ്ഞുവീണ വഴിയാത്രക്കാരന് അടിയന്തര സഹായവുമായി...