പ്രായപൂര്‍ത്തിയാവാത്ത പ്രതികളെക്കൊണ്ട്​ പോലീസ്​ മൃതദേഹമെടുപ്പിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പ്രായപൂര്‍ത്തിയാവാത്ത പ്രതികളെക്കൊണ്ട്​ പോലീസ്​ മൃതദേഹമെടുപ്പിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ ജില്ല കളക്​ടറോടും ജില്ല പോലീസ്​ മേധാവിയോടും രണ്ടാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കാനും  ആവശ്യപ്പെട്ടു. ജുവനൈല്‍ ജസ്​റ്റിസ്​ ആക്​ട്​ അറിയാത്തവരാണോ പോലീസുകാരെന്നും കമ്മീഷന്‍ ചോദിച്ചു.

ക​ഴിഞ്ഞ ദിവസം പത്തനംതിട്ട കൊടുമണ്ണിലാണ്​ സംഭവം നടന്നത്​. അഖില്‍ എന്ന 16 വയസുകാരനെ കൊന്നു കുഴിച്ചു മൂടിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പ്രതികളെക്കൊണ്ടു തന്നെ പോലീസ്​ മൃതദേഹം പുറത്തെടുപ്പിക്കുകയായിരുന്നു. ഇതി​​ന്റെ  ദൃശ്യം സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടതോടെയാണ്​ ബാലാവകാശ കമ്മീഷന്‍ സംഭവത്തില്‍ സ്വമേധയാ കേസെടു​ത്തത്​. ബാലാവകാശ നിയമങ്ങള്‍ പാലിക്കേണ്ടവരാണ്​ പോലീസ്​ എന്ന്​ ഓര്‍ക്കണമെന്നും കമ്മീഷന്‍ പറഞ്ഞു.

The post പ്രായപൂര്‍ത്തിയാവാത്ത പ്രതികളെക്കൊണ്ട്​ പോലീസ്​ മൃതദേഹമെടുപ്പിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു appeared first on Pathanamthitta Media.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സായുധ സേനകളിൽ സേനാ മേധാവിക്ക് പൂർണ അധികാരം ; ഉത്തരവിറക്കി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേനകളെ പൂർണ്ണമായും ഏകോപിപ്പിച്ചുകൊണ്ടുള്ള...

കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി ; എക്‌സൈസ്...

0
മലപ്പുറം : എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് കൊണ്ടോട്ടിയിൽ കോളജ് പരിസരത്തു...

മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണം കവർന്നു ; തൃശൂരിൽ വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 50...

0
തൃശൂർ: തൃശൂർ പേരാമംഗലത്ത് അൻപത് പവന്റെ കവർച്ച. തുണിക്കട ഉടമയുടെ വീട്ടിലാണ്...

ശിക്ഷാകാലാവധി പൂർത്തിയാക്കിയ സിഖ് തടവുകാരെ വിട്ടയയ്ക്കണം ; പഞ്ചാബിൽ ഏഴ് മണിക്കൂർ ഹർത്താൽ

0
ചണ്ഡീഗഢ് : ശിക്ഷാകാലാവധി പൂർത്തിയാക്കിയിട്ടും പതിറ്റാണ്ടുകളായി ജയിലിൽ തുടരുന്ന സിഖ് തടവുകാരുടെ...