അടൂരില്‍ അരിലോറിയില്‍ നിന്നും 10 കിലോ കഞ്ചാവ് പിടിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ലോക്ക് ഡൗണിനോട് അനുബന്ധിച്ച് വാഹന പരിശോധന നടത്തി വന്ന അടൂര്‍ എക്‌സൈസ് റെയിഞ്ച് സംഘം അടൂര്‍ ബൈപാസ് റോഡില്‍ നിന്നും അന്തര്‍ സംസ്ഥാന വാഹനത്തില്‍ കടത്തികൊണ്ടുവന്ന 10 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ എന്‍.കെ. മോഹന്‍ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് അടൂര്‍ എം.സി റോഡില്‍ കര്‍ശന വാഹന പരിശോധനയിലായിരുന്നു.

ആന്ധ്രാപ്രദേശിലെ രാജമുദ്രി എന്ന സ്ഥലത്തുനിന്നും അരിയുമായി കായംകുളം, പുനലൂര്‍ ഭാഗത്ത് വിതരണത്തിനായി എത്തിയ ലോറിയില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ഡ്രൈവര്‍മാരായ തമിഴ്‌നാട് ഉസ്‌ലാംപെട്ടി സ്വദേശിയായ എം.രമേശ്, തിരുനെല്‍വേലി അംബാസമുദ്രം അമ്പൂര്‍ എല്‍. തങ്കരാജ് എന്നിവരാണ് പിടിയിലായത്. ആന്ധ്രാപ്രദേശില്‍ നിന്നും മലയാളിയായ രണ്ടു പേരാണ് വാഹനത്തില്‍ ഏല്‍പ്പിച്ചതെന്നും അടൂര്‍ കായകുളം റൂട്ടില്‍ ആള്‍ എത്തി പാര്‍സല്‍ കൈപ്പറ്റുമെന്നായിരുന്നു വിവരം. കഞ്ചാവ് കൈമാറിയവരെപ്പറ്റി ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു. പൊതുവിപണിയില്‍ ഉദ്ദേശം 25 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് ആണ് പിടിച്ചെടുത്തിട്ടുള്ളത്. ഡ്രൈവര്‍ സീറ്റിന് പിന്‍ഭാഗത്തുള്ള രഹസ്യ അറയില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ.കെ.റെജിമോന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ പി.ബിനു, എസ്. മനോജ്, റ്റി.പ്രഭാകരന്‍ പിള്ള, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഹരിഹരന്‍ ഉണ്ണി . ആര്‍. എസ്., അരുണ്‍, റിയാസ് മോന്‍, ഉണ്ണികൃഷ്ണന്‍, റെംജി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

The post അടൂരില്‍ അരിലോറിയില്‍ നിന്നും 10 കിലോ കഞ്ചാവ് പിടിച്ചു appeared first on Pathanamthitta Media.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര ധനസഹായം ; സമ്പാദ്യ സമാശ്വാസ പദ്ധതിക്കായി 20 കോടി

0
തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമേകാൻ അടിയന്തര ധനസഹായം ലഭ്യമാക്കി സർക്കാർ. തീരദേശ...

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...