വീണ്ടും നിക്ഷേപ തട്ടിപ്പ് ; കൊടുമണ്‍ ആന്‍സ് ബാങ്കേഴ്സ് ഉടമ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊടുമണ്‍ : പത്തനംതിട്ടയില്‍ വീണ്ടും നിക്ഷേപ തട്ടിപ്പ്. കൊടുമണ്‍ ആന്‍സ് ബാങ്കേഴ്സ് ഉടമ ജോസിനെ കൊടുമണ്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊടുമണ്‍ ജംഗ്ഷനില്‍ കഴിഞ്ഞ ഇരുപതോളം വര്‍ഷമായി പ്രവര്‍ത്തിച്ചുവന്ന സ്വകാര്യ പണമിടപാട് സ്ഥാപനമാണ്‌ ആന്‍സ് ബാങ്കേഴ്സ്. കൊടുമണ്‍ സ്റ്റാര്‍ വ്യൂ കോട്ടേജില്‍ ജോസ് തോമസ്‌ ആയിരുന്നു ഉടമ. കഴിഞ്ഞ നാലുമാസമായി സ്ഥാപനം പൂട്ടിയ നിലയിലാണ്. ഇതേതുടര്‍ന്ന് പണയ ഇടപാടുകാര്‍  കൊടുമണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. നിക്ഷേപവും സ്വര്‍ണ്ണ പണയവും ഇവിടെ ഉണ്ടായിരുന്നു.

പണയ ഇടപാടുകാരില്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരോ പാവപ്പെട്ടവരോ ആണ്. പണയമായി ലഭിച്ച സ്വര്‍ണ്ണം മറ്റ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ കൂടുതല്‍ തുകക്ക് പണയം വെച്ച് ആ തുകയും വകമാറ്റിയെന്നു സംശയിക്കുന്നു. പണയം എടുക്കാന്‍ വന്നവര്‍ വിളിച്ചിട്ട് ഫോണ്‍ എടുക്കാതായതോടെയാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്. സ്ഥാപനം പൂട്ടി ഇയാള്‍ ഒളിവില്‍ ആയിരുന്നു. കൊടുമണ്‍ സി.ഐ മഹേഷ്‌ കുമാറിന്റെ നേത്രുത്വത്തില്‍ എസ്.ഐ.അനൂപ്‌, എ.എസ്.ഐ സന്തോഷ്‌, സി.പി.ഒ പ്രദീപ്‌ എന്നിവരടങ്ങുന്ന സംഘം ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...