കോഴിക്കോട്: കൊടുവള്ളിയില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി മുസ്ലിം ലീഗിന്റെ പ്രകടനം നയിക്കുന്ന വീഡിയോ പുറത്ത്. മോഡേണ്‍ ബസാര്‍ വാര്‍ഡില്‍നിന്നും ജയിച്ച പികെ സുബൈറിനൊപ്പം കൊഫെ പോസ പ്രകാരം ജയിലിലായിരുന്ന അബുലൈസ് പ്രകടനത്തില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. സുബൈറിന്റെ ജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അബുലൈസായിരുന്നെന്നാണ് വിവരം.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെയും എറണാകുളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണകടത്തിലെയും പ്രതിയായിരുന്നു അബുലൈസ്. ഇവിടെ ലീഗും കോണ്‍ഗ്രസുമായിരുന്നു ഏറ്റുമുട്ടിയത്. സുബൈറിനെ ലീഗ് സ്വതന്ത്രനാക്കി നിര്‍ത്തിയതിന് പിന്നില്‍ അബുലൈസായിരുന്നു.