റണ്‍വേട്ടയില്‍ അഞ്ചാം സ്ഥാനത്തേക്ക് വീണ് കോലി

For full experience, Download our mobile application:
Get it on Google Play

ധരംശാല : ലോകകപ്പില്‍ വെടിക്കെട്ട് ബാറ്റിംഗ് തുടരുന്ന ന്യൂസിലന്‍ഡ് ഓള്‍ റൗണ്ടര്‍ രചിന്‍ രവീന്ദ്ര റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്തെത്തി. ഓസ്ട്രേലിയക്കെതിരെ ഇന്ന് ലോകകപ്പിലെ തന്‍റെ രണ്ടാം സെഞ്ചുറി കുറിച്ച രചിന്‍ രവീന്ദ്ര ആറ് കളികളില്‍ 406 റണ്‍സുമായാണ് മൂന്നാം സ്ഥാനത്തേക്ക് കുതിച്ചത്. ആറ് മത്സരങ്ങളില്‍ 413 റണ്‍സുമായി ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ 431 റണ്‍സുമായി ക്വിന്‍റണ്‍ ഡികോക്ക് തന്നെയാണ് ഒന്നാം സ്ഥാനത്ത്.

ഇന്ന് ന്യൂസിലന്‍ഡിനെതിരെ 65 പന്തില്‍ 81 റണ്‍സടിച്ച് വാര്‍ണര്‍ തിളങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രം 356 റണ്‍സുമായി നാലാം സ്ഥാനത്തെത്തിയപ്പോള്‍ ഒന്നാമതായിരുന്ന വിരാട് കോലി 354 റണ്‍സുമായി അഞ്ചാമതാണ്. പാകിസ്ഥാന്‍റെ മുഹമ്മദ് റിസ്‌വാന്‍(333), ന്യൂസിലന്‍ഡിന്‍റെ ഡാരില്‍ മിച്ചല്‍(322) എന്നിവര്‍ക്ക് പിന്നില്‍ എട്ടാം സ്ഥാനത്താണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ(311). ഹെന്‍റിച്ച് ക്ലാസന്‍(300), സദീര സമരവിക്രമ(295) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് താരങ്ങള്‍. ഞായറാഴ്ച ഇംഗ്ലണ്ടിനെതിരെ തിളങ്ങിയാല്‍ കോലിക്ക് വീണ്ടും ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാന്‍ അവസരമുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ആ കരാർ ഞങ്ങളുടെ നിലനിൽപ്പിനെ ബാധിക്കും’; അമേരിക്കയ്ക്കും ഇറാനുമെതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഇസ്രയേൽ

0
ജനീവ: യുഎസ് ഇറാനുമായി ഒപ്പിട്ട സമാധാന കരാര്‍ ദോഷമെന്ന് വ്യക്തമാക്കി ഇസ്രയേലിന്റെ...

ലോകകപ്പിൽ എതിരാളികളെ മാത്രമല്ല ‘പാമ്പുകളെയും’ പേടിക്കണം; മൈതാനത്തെ പുതിയ വില്ലനെച്ചൊല്ലി വൻ ആശങ്കയിൽ താരങ്ങൾ!

0
വാഷിങ്ടണ്‍: മത്സരങ്ങളിലെ തന്ത്രങ്ങളെയും മാത്രമല്ല, പുല്ലുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന പാമ്പിനെയും പേടിക്കേണ്ട നിലയിലാണ്...

അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പോലീസ് സ്റ്റേഷന് പുറത്ത്...

0
ജയ്പുർ: കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത...

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾ വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

0
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ...