കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽഡിഎഫിന് ; പ്രസിഡന്റായി ശോശാമ്മ ജോസഫും വൈസ്പ്രസിഡന്റായി ഉണ്ണി പ്ലാച്ചേരിയും തെരഞ്ഞെടുക്കപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽ ഡി എഫിന്. പുറമറ്റം സി വിഷനിൽ നിന്നും എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സി പി എം ലെ ശോശാമ്മ ജോസഫാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. എതിർ സ്ഥാനാർത്ഥിയായ യു ഡി എഫിലെ മുൻ പ്രസിഡന്റ് ജിജി ജോൺ മാത്യുവിനെ 6 നെതിരെ 7 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ഉച്ചയ്ക്ക് ശേഷം നടന്ന വൈസ്പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽ ഡി എഫിലെ ഉണ്ണി പ്ലാച്ചേരി യു ഡി എഫിലെ ലാലു തോമസിനെ 6 നെതിരെ 7 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇപ്പോഴത്തെ കക്ഷി നില എൽ ഡി എഫ് 7 യു ഡി എഫ് 6 എന്ന നിലയിലാണ്. ജില്ലയിലെ 8 ബ്ലോക്ക് പഞ്ചായത്തുകളിൽ 8 ഉം ഇപ്പോൾ എൽ ഡി എഫ് ഭരണത്തിൽ കീഴിലാണ്.

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന് ശേഷം കോയിപ്രം ബ്ലോക്ക് പഞ്ചായത്തിലെ ഭരണകർത്താക്കളായ പ്രസിഡന്റ് ജിജി ജോൺ മാത്യുവും വൈസ് പ്രസിഡന്റായ ലാലു തോമസും തികഞ്ഞ അലംഭാവവും ധിക്കാരപരമായ സമീപനവും സംസ്ഥാനസർക്കാരിന്റെ വികസനോന്മുഖ പ്രവർത്തനങ്ങൾക്കെതിരെ നീങ്ങുന്ന സമീപനവുമായിരുന്നു സ്വീകരിച്ചു വന്നിരുന്നത്. ഇതിനെതിരെ യു ഡി എഫിലെ ചില അംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെ എൽ ഡി എഫ് അംഗങ്ങൾ ഏകകണ്ഠമായി പരാതിയും അവിശ്വാസവും തയ്യാറാക്കി ബന്ധപ്പെട്ട അധികാരിയായ ജില്ല പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നേരിട്ടു നൽകുകയുമായിരുന്നു.

നിയമമനുസരിച്ച് കഴിഞ്ഞ 14 ന് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകുകയും അവിശ്വാസം പാസാക്കുകയും ചെയ്തു. തുടർന്ന് ഇലക്ഷൻ കമ്മീഷൻ ജനുവരി 27 ന് പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജില്ലാ ലേബർ ഓഫീസർ ഇൻ ചാർജ് എസ്. സൂരജ് വരണാധികാരിയായിരുന്നു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശോശാമ്മ ജോസഫിനും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഉണ്ണി പ്രാച്ചേരി ക്കും ഭരണ സമതി അംഗങ്ങൾക്കും എൽഡിഎഫ് പ്രവർത്തകർ സ്വീകരണം നൽകി.

സമ്മേളത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം വി. പ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ആർ അജയകുമാർ, സി.പി. എം കോഴഞ്ചേരി ഏരിയാ കമ്മറ്റി സെക്രട്ടറി ടി.വി. സ്റ്റാലിൻ, ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു, ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടരി ബിജലി പി. ഇശോ, സി പി എം അയിരൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി മോഹൻ ദാസ് തുടങ്ങിയവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...