കൊക്കാത്തോട് – ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കൊക്കാതോട്ടില്‍ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നെല്ലിക്കാപ്പാറ വടക്കേ ചരുവിൽ ഷാജി (49)യുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവില്‍  വടശേരിക്കര ഫോറസ്റ്റ് റേഞ്ച് പരിധിയിൽ ചെളിക്കലാറിന് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ച്ചയാണ് ആദിവാസികൾക്കൊപ്പം വനവിഭവങ്ങൾ ശേഖരിക്കുവാൻ വനത്തിലേക്ക് പോയ ഷാജി (49)കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് കോട്ടാംപാറ കുറിച്ചി വനമേഖലയിൽ സംഭവം നടന്നത്. പൊന്നമ്പു അടക്കമുള്ള വനവിഭവങ്ങൾ ശേഖരിക്കുവാൻ ഷാജിയും സുഹൃത്തുക്കളായ റെജിയും സുനിലും അടങ്ങുന്ന നാലംഗ സംഘമാണ് വനത്തിലേക്ക് പോയത്. വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടെ ഷാജിയെ ആന ആക്രമിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപെട്ടു.

കൊക്കാത്തോട്, വടശേരിക്കര റേഞ്ച് ഓഫീസർമാർ, കോന്നി പോലീസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ മണിക്കൂറുകളോളം നീണ്ട അന്വേഷണത്തിനൊടുവില്‍ റാന്നി കോന്നി വനം ഡിവിഷനുകളുടെ പരിധിയിലാണ് മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിനിടയിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ കുഴഞ്ഞ് വീഴുകയും ചെയ്തു. മൃതദേഹം പത്തനംതിട്ടയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. ഭാര്യ – ശ്രീലേഖ, മക്കൾ – അഭിജിത്ത്, അഭിലാഷ്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...