ഓമല്ലൂരില്‍ എത്തിയ പുള്ളിമാന്‍ കൌതുകമാകുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരത്തിനോട് ചേര്‍ന്നുകിടക്കുന്ന ഓമല്ലൂരില്‍ പുള്ളിമാന്‍ ഇറങ്ങിയത്‌ ഏവര്‍ക്കും കൌതുകമാകുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഓമല്ലൂർ പഞ്ചായത്തിലെ ആറ്റരികം വാർഡിലാണ്  ഒരു പുള്ളിമാൻ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പുള്ളിമാനെ സുരക്ഷിതമായി പിടികൂടി കാട്ടിലേക്ക് വിടുവാനുള്ള നടപടി വനം വകുപ്പ് ആരംഭിച്ചു. ഇത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസും അധികൃതര്‍ നല്‍കിയിട്ടുണ്ട്.

പുള്ളിമാൻ 1972 ലെ വന്യജീവിസംരക്ഷണ നിയമപ്രകാരം വന്യ ജീവികളുടെ ഗണത്തിൽ ഉൾപ്പെടുന്നതും ആയതിനെ ഉപദ്രവിക്കുന്നതും വേട്ടയാടുന്നതും വന്യജീവി സംരക്ഷണ നിയമം 9, 51 എന്നീ വകുപ്പുകൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണെന്ന് വനംവകുപ്പും ഓമല്ലൂര്‍ പഞ്ചായത്ത് അധികൃതരും അറിയിച്ചിട്ടുണ്ട്. പുള്ളിമാനെ കാണുന്നവര്‍ വാർഡ് മെമ്പറെയോ ഉത്തരവാദിത്വപ്പെട്ട അധികാരികളെയോ അറിയിക്കണമെന്നും ഇതിനെ ഉപദ്രവിക്കുന്നതും ശല്യം ചെയ്യുന്നതും നിയമ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോൺസൻ വിളവിനാൽ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...