Thursday, April 25, 2024 7:18 am

കോവിഡ് മഹാമാരിയുടെ ദുരിതകാലത്ത് സഹജീവികളുടെ ജീവൻ നിലനിർത്തുന്ന പുണ്യ പ്രവർത്തിയാണ് രക്തദാനം ; അലക്സ് കണ്ണമല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് മഹാമാരിയുടെ ദുരിതകാലത്ത് സഹജീവികളുടെ ജീവൻ നിലനിർത്തുന്ന പുണ്യ പ്രവർത്തിയാണ് രക്തദാനം. ഈ മഹത് പ്രവർത്തനത്തിന് നേതൃത്വം നൽകി മുന്നോട്ടു വന്ന യുവാക്കളുടെ സാമൂഹിക പ്രതിബദ്ധതയെയും സൻമനസിനെയും അഭിനന്ദിക്കുന്നുവെന്ന് ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ്  അലക്സ് കണ്ണമല പറഞ്ഞു. യുവ ജനതാദൾ ആറൻമുള നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിൽ സംഘടിപ്പിച്ച രക്തദാന സന്നദ്ധ പത്ര സമർപ്പണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ യുവ ജനതാദൾ (എസ്) ആറൻമുള നിയോജക മണ്ഡലം പ്രസിഡന്റ്  ബിജോ പി.മാത്യു അദ്ധ്യക്ഷത വഹിച്ചു. ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് ഓഫീസർ ഡോ.പ്രിറ്റി സക്കറിയ, ജില്ലാ സെക്രട്ടറി സുമേഷ് ഐശ്വര്യ, ബ്ലഡ് ബാങ്ക് കൗൺസിലർ സുനിത, നൗഷാദ് കണ്ണങ്കര, അഡ്വ അൻസിൽ, അഡ്വ.ഹരികൃഷ്ണൻ, അൻസാരി കോന്നി, സുകു പത്തനംതിട്ട തുടങ്ങിയവർ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വനിതാ എ.പി.പി.യുടെ ആത്മഹത്യ : മേലുദ്യോഗസ്ഥന്റെയും സഹപ്രവര്‍ത്തകന്റെയും അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി

0
കൊല്ലം: പരവൂര്‍ കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എസ്.അനീഷ്യ (41) ജീവനൊടുക്കിയ...

പരസ്യ മദ്യപാനം പോലീസിൽ അറിയിച്ച എസ്.ടി പ്രമോട്ടർക്ക് മർദനം ; പത്ത് പേർക്കെതിരെ കേസ്

0
കോട്ടയം: പരസ്യമദ്യപാനം പൊലീസില്‍ അറിയിച്ച എസ്.ടി പ്രമോട്ടറെ സംഘം ചേര്‍ന്ന് മര്‍ദിച്ചു....

പരസ്യ മദ്യപാനം പോലീസിൽ അറിയിച്ച എസ്.ടി പ്രമോട്ടർക്ക് മർദനം

0
കോട്ടയം: പരസ്യമദ്യപാനം പോലീസില്‍ അറിയിച്ച എസ്.ടി പ്രമോട്ടറെ സംഘം ചേര്‍ന്ന് മര്‍ദിച്ചു....

മഴ ലഭിക്കാതെ കർണാടക വനം പ്രദേശങ്ങൾ ; മരങ്ങൾ കരിഞ്ഞുണങ്ങി തുടങ്ങി

0
പുൽപള്ളി : വയനാട് അതിർത്തിയിൽ ആശ്വാസമഴ ലഭിച്ചപ്പോഴും തുള്ളിമഴ ലഭിക്കാതെ കർണാടക...