കോലഞ്ചേരിയിൽ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് പെട്രോൾ പമ്പ് ജീവനക്കാരെ മർദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോലഞ്ചേരി പുളിഞ്ചോട്ടിലെ ജിയോ ബി പി പെട്രോൾ പമ്പിൽ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ജീവനക്കാരെ മർദിച്ചതായി പരാതി. മർദനത്തിനിടെ പമ്പിലെ സാധന സാമഗ്രികൾക്ക് കേട് വരുത്തിയതായും പരാതിയിലുണ്ട്. പെട്രോൽ പമ്പിൽ ഇന്ധനം നിറക്കാൻ കയറിയ സമയത്ത് ബസ് ഇന്ധനം നിറയ്ക്കുന്ന ഡിസ്പെൻസറിൽ ഇടിച്ചത് ചോദ്യം ചെയ്ത ജീവനക്കാരെ സംഘം ചേർന്ന് മർദിക്കുകയും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. കഴിഞ്ഞ ഞായറാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. ഇന്ധനം നിറയ്ക്കാനായി പമ്പിലേക്ക് കയറ്റിയ ‘വേടൻ’ എന്ന് പേരുള്ള ബസ് അശ്രദ്ധമായി പിന്നോട്ട് എടുത്തപ്പോൾ ഡിസ്പെൻസർ മെഷീനിൽ ഇടിക്കുകയായിരുന്നു.

പുത്തൻകുരിശ് പോലീസ് സ്ഥലത്ത് എത്തിയെങ്കിലും പോലീസുകാർക്ക് നേരേയും സംഘം തട്ടി കയറി. അക്രമികൾ ലഹരി ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്. മെഷീൻ തകർന്നതിനെ തുടർന്ന് 20 ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായി പമ്പ് അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...