കോലഞ്ചേരിയില്‍ വയോധികയെ ബലാത്സംഗം ചെയ്ത ശേഷം ക്രൂരമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കോലഞ്ചേരിയില്‍ വയോധികയെ ബലാത്സംഗം ചെയ്ത ശേഷം ക്രൂരമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു. പരിചയക്കാരി കൂടിയായ ഓമന മനപൂര്‍വ്വം കൂട്ടിക്കൊണ്ടുപോയ ശേഷം പീഡനത്തിന് കൂട്ടു നില്‍ക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

കേസിലെ ഒന്നാംപ്രതിയും ലോറി ഡ്രൈവറുമായ മുഹമ്മദ് ഷാഫിയെ വാഴക്കുളത്തു നിന്നാണ് പോലീസ് പിടികൂടിയത്. പ്രതി സ്ഥലത്തുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയതോടെ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.

പൂനെയില്‍ നിന്ന് കഴിഞ്ഞദിവസം മടങ്ങിയെത്തിയ ഇയാളെ പിടികൂടിയ സി.ഐ.അടക്കമുള്ള ഉദ്യാഗസ്ഥര്‍ കോവിഡ് നിരീക്ഷണത്തിലാണ്. രണ്ടാംപ്രതി മനോജാണ് 75കാരിയെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് പോലീസ് അറിയിച്ചു. ഇയാളുടെ അമ്മ ഓമന വയോധികയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു. ഒന്നാം പ്രതിക്ക് കൈമാറുകയായിരുന്നു ലക്ഷ്യം. ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തിയിട്ടില്ല. കൃത്യത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ച്‌ വരികയാണെന്നും മൂവാറ്റുപുഴ ഡി.വൈ.എസ്.പി എസ്.മുഹമ്മദ് റിയാസ് പറഞ്ഞു. ഞായറാഴ്ചയാണ് വയോധികയ്ക്ക് നേരെ ആക്രമണമുണ്ടായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...