കോവിഡ് മാനദണ്ഡം പാലിക്കാതെ കൊല്‍ക്കത്തയില്‍ നിന്ന്​ തൊഴിലാളികളുമായെത്തിയ ബസ് നാട്ടുകാര്‍ തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

ചെറുവത്തൂര്‍: കൊല്‍ക്കത്തയില്‍നിന്ന്​ തൊഴിലാളികളുമായെത്തിയ ബസ് കാലിക്കടവില്‍ തടഞ്ഞു. കൊല്‍ക്കത്തയില്‍നിന്ന്​​ 200 കിലോമീറ്റര്‍ ദൂരെയുള്ള കിനാല്‍ ഗട്ടിയില്‍നിന്ന്​ 48 തൊഴിലാളികളുമായെത്തിയ ബസാണ് കാലിക്കടവ് ടൗണില്‍ നാട്ടുകാര്‍ തടഞ്ഞത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് തൊഴില്‍ ചെയ്യാന്‍ എത്തിയവരായിരുന്നു. ഇതില്‍ ഒരു സ്ത്രീയും കുട്ടിയുമുണ്ടായിരുന്നു.

പടന്നയിലെ ഏജന്‍റ് മുഖേന എത്തിച്ച തൊഴിലാളികളെ കാലിക്കടവില്‍ ഇറക്കി താമസസ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമാണ് തടഞ്ഞത്. ടൗണില്‍ തൊഴിലാളികള്‍ ഇറങ്ങി നടന്നതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ചന്തേര പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. തൊഴിലാളികളെ അവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സുകളില്‍ വന്ന ബസില്‍തന്നെ എത്തിക്കണമെന്നും, 14 ദിവസത്തെ ക്വാറന്‍റീന്‍ വേണമെന്നും പോലീസ് നിര്‍ദേശിച്ചു.

എറണാകുളത്തെ ട്രാവല്‍ ഏജന്‍സി ഏര്‍പ്പെടുത്തിയ ബസിലാണ് കൊല്‍ക്കത്തയില്‍നിന്ന്​ തൊഴിലാളികളെ കൊണ്ടുവന്നത്. ജില്ല അതിര്‍ത്തിയിലെ ചെക്ക്പോസ്​റ്റില്‍ റിപ്പോര്‍ട്ട് ചെയ്യാതെ ബസ് വന്നതും നാട്ടുകാരെ ക്ഷുഭിതരാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ വൈകിയതിന് അമ്മ ക്രൂരമായി തല്ലി ; 9 വയസ്സുകാരിയുടെ പരാതിയിൽ...

0
മൂവാറ്റുപുഴ: ഉത്തരം പറയാൻ വൈകിയതിന് തല്ലിയെന്ന ഒൻപതുവയസ്സുള്ള മകളുടെ പരാതിയിൽ അമ്മയ്‌ക്കെതിരെ...

ടിവി റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുത് ; കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച് ബാര്‍ക്

0
കൊച്ചി : ടെലിവിഷന്‍ റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുതെന്ന കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച്...

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി...

അതിവേ​ഗ റെയിൽ പദ്ധതി റിപ്പോർട്ട് ലഭിച്ചു ; ഇപ്പോഴത്തെ രൂപത്തിൽ പദ്ധതി നടപ്പാക്കരുതെന്ന് വിദ​ഗ്ധസമിതി...

0
തിരുവനന്തപുരം: മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ....