ഡൽഹി ക്യാപ്പിറ്റൽസിനെ വീഴ്ത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഐപിഎല്ലിൽ ​പ്ലേ ഓഫ് പോരാട്ടം കനക്കുന്നു. ഡൽഹി ക്യാപ്പിറ്റൽസിനെ 14 റൺസിന് തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും പ്ലേ ഓഫ് പോരിനുണ്ടെന്ന് പ്രഖ്യാപിച്ചു. ഡൽഹി തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ കൊൽക്കത്ത ഉയർത്തിയ 204 റൺസ് പിന്തുടർന്ന ഡൽഹിയുടെ പോരാട്ടം 190 റൺസിൽ അവസാനിച്ചു. ആദ്യം ബാറ്റുചെയ്ത കൊൽക്കത്തക്കായി മുൻനിരയൊന്നാകെ മികച്ച പ്രകടനമാണ് നടത്തിയത്. ഒരാളും അർധ സെഞ്ച്വറി പിന്നിടാതെയാണ് കൊൽക്കത്ത കൂറ്റൻ സ്കോർ ഉയർത്തിയത്. റഹ്മത്തുള്ള ഗുർബാസ് (26), സുനിൽ നരൈൻ (27), അജിൻക്യരഹാനെ (26), അ​ങ്ക്രിഷ് രഘുവൻശി (44), റിങ്കു സിങ് (36), ആന്ദ്രേ റസൽ (5) എന്നിങ്ങനെയാണ് സ്കോറുകൾ. ഡൽഹിക്കായി മിച്ചൽ സ്റ്റാർക്ക് 43 റൺസ് വഴങ്ങി മൂന്നും വിപ്രജ് നിഗം, അക്സർപട്ടേൽ എന്നിവർ രണ്ട് വീതവും വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് ആദ്യ ഓവറിൽ ത​ന്നെ അഭിഷേക് പൊറേലിനെ (4) നഷ്ടമായി. തൊട്ടുപിന്നാലെയെത്തിയ കരുൺ നായർ (15), കെഎൽ രാഹുൽ (7) തുടങ്ങിയവർക്കും തിളങ്ങാനായില്ല. എന്നാൽ ഒരറ്റത്ത് അടിച്ചുതകർത്ത ഫാഫ് ഡു​പ്ലെസിസിന് കൂട്ടായി (45 പന്തിൽ 62) അക്സർപട്ടേലും എത്തിയതോടെ (23 പന്തിൽ 43) ഡൽഹി വിജയം മണത്തുതുടങ്ങി. എന്നാൽ ഇരുവരെയും തൊട്ടുപിന്നാലെയെത്തിയ ട്രിസ്റ്റൺ സ്റ്റബ്സിനെയും മടക്കി സുനിൽ നരൈൻ കൊൽക്ക​ത്തയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. വിപ്രജ് നിഗം (19 പന്തിൽ 38) പൊരുതിനോക്കിയെങ്കിലും പിന്തുണക്കാൻ ആരുമില്ലാതെ പോയി. 10 മത്സരങ്ങളിൽ നിന്നും 12 പോയന്റുള്ള ഡൽഹി നിലവിൽ നാലാം സ്ഥാനത്താണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...

വർക്കലയിൽ ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

0
തിരുവനന്തപുരം: വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ...

കനത്ത മഴയിൽ പൊതുമരാമത്ത് വകുപ്പിന് നഷ്ടം 50 കോടി ; വെള്ളപ്പൊക്കം പൂർണമായും ഒഴിഞ്ഞശേഷം...

0
തിരുവനന്തപുരം : കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയെ തുടർന്ന് പൊതുമരാമത്ത്...

വൻ കഞ്ചാവുവേട്ട ; അട്ടപ്പാടിയിൽ അഞ്ചുമാസം പ്രായമായ 1400 ചെടികൾ നശിപ്പിച്ചു

0
അഗളി : പുതൂർ പഞ്ചായത്തിലെ ഇടവാണിയിൽ പോലീസ് നടത്തിയ പരിശോധനയിൽ അഞ്ചുമാസം...