കൊല്ലത്ത്‌ ബൈക്ക് ടെട്രാപോഡില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : താന്നി ബീച്ചിനു സമീപം ബൈക്ക് ടെട്രാപോഡില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചു.  മരിച്ച മൂന്നുപേരും മല്‍സ്യത്തൊഴിലാളികളാണ്. ഒരു ബൈക്കിലാണ് മൂന്ന് പേരും സഞ്ചരിച്ചത്. പരവൂര്‍ ചില്ലയ്ക്കല്‍ സ്വദേശികളായ അല്‍അമീന്‍, മാഹിന്‍, സുധീര്‍ എന്നിവരാണ് മരിച്ചത്. ശക്തി കുളങ്ങരയില്‍ മീനെടുക്കാന്‍ പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. പുലര്‍ച്ചെ 1മണിക്കും മൂന്നു മണിക്കും ഇടയിലാണ് അപകടം നടന്നതെന്നാണ് പോലീസിന്റെ നിഗമനം.

രാവിലെ നടക്കാനിറങ്ങിയവരാണ് അപകടത്തില്‍പെട്ട് മൂന്നു പേര്‍ മരിച്ചു കിടക്കുന്നതായി പോലീസിനെ വിവരം അറിയിച്ചത്. സംഭവസ്ഥലത്തെത്തിയ പോലീസ് മൃതദേഹങ്ങള്‍ കൊല്ലം താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്. തീരദേശപാത ആയതിനാല്‍ ഇതു വഴി വാഹനങ്ങളുടെയും ആളുകളുടെയും സഞ്ചാരം വളരെ കുറവാണ് ഇതാണ് അപകടത്തെക്കുറിച്ച് വിവരം അറിയന്‍ വൈകിയതെന്ന് പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാദാപുരത്ത് 92 ഐ ഫോണുകള്‍ കവര്‍ന്ന സംഭവം ; ഡിവൈഎസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ്...

0
കോഴിക്കോട്: നാദാപുരത്തെ മൊബൈല്‍ ഫോണ്‍ ഷോറൂമിലുണ്ടായ വന്‍ കവര്‍ച്ചയിൽ പ്രത്യേക...

തിരുവല്ല താലൂക്ക് ആശുപത്രി പരിസരത്ത് പാർക്ക് ചെയ്തി സ്കൂട്ടറിൽ നിന്നും ഹെൽമെറ്റ് മോഷണം

0
തിരുവല്ല : പത്തനംതിട്ട തിരുവല്ല താലൂക്ക് ആശുപത്രി പരിസരത്ത് പാർക്ക്...

യുദ്ധത്തിന് താൽപ്പര്യമില്ല, എന്നാൽ ആക്രമണമുണ്ടായാൽ വെറുതെയിരിക്കില്ല; ശക്തമായ മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ

0
ബിഷ്കെക്ക്: ഇറാൻ യുദ്ധമാഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്കിയാൻ. ആക്രമിച്ചാൽ...

തൃക്കാക്കരയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ശേഷം പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം കടത്തിക്കൊണ്ടുപോയി

0
കൊച്ചി: തൃക്കാക്കരയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ശേഷം പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം കടത്തിക്കൊണ്ടുപോയി....