കല്ലേലി അച്ചന്‍ കോവില്‍ റോഡില്‍ സഞ്ചാര വിലക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയില്‍ പുതിയ ഡിഎഫ്ഒയുടെ കര്‍ശന നിര്‍ദേശം. കല്ലേലി ചെക്ക് പോസ്റ്റ്‌   വഴി അച്ചന്‍ കോവിലിലേക്ക്  പോകരുത് എന്നാണ് പുതിയ നിര്‍ദേശം. കാരണം എന്തെന്ന് പറയാതെയാണ് ഈ കര്‍ശന നിര്‍ദേശം എന്ന്  ജനങ്ങള്‍ ആരോപിക്കുന്നു. അതേസമയം കോന്നി കല്ലേലി അച്ചന്‍ കോവില്‍ കാനന പാതയില്‍ ഒരു വിലക്കും ജില്ലാ കളക്ടര്‍ നല്‍കിയിട്ടില്ല.

തീരെ തകര്‍ന്നു കിടക്കുന്ന കല്ലേലി അച്ചന്‍ കോവില്‍ റോഡിലെ ശോചന്യാവസ്ഥ പുറം ലോകം അറിയാതെ ഇരിക്കാന്‍ ആണോ ഈ യാത്രാ വിലക്ക് എന്ന് ജനങ്ങളില്‍ നിന്നും ആക്ഷേപം ഉയരുന്നു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ല. കല്ലേലി വനം ചെക്ക് പോസ്റ്റിലെ ചില ജീവനക്കാരുടെ സ്വയം ഉള്ള വിലക്ക് നിര്‍ത്തുക. അതല്ലേ ജനകീയ നന്മ. ഈ രീതി തുടരുന്നു എന്നാല്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കും എന്ന് ചിലര്‍ പറയുന്നു

ഏതാനും വര്‍ഷമായി ഈ റോഡ്‌ തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട്. കല്ലേലി പാലം മുതല്‍ തകര്‍ച്ച രൂക്ഷമാണ്. ഈ റോഡിലെ ചെറിയ രണ്ടു പാലത്തിന്‍റെ സൈഡ് ഇടിഞ്ഞു. റോഡ്‌ നന്നാക്കാതെ പല കാരണങ്ങളും പറഞ്ഞ് വനം വകുപ്പ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നു. വനത്തില്‍ ഉള്ളിലേക്ക് യാത്രികര്‍ കയറുന്നു എങ്കില്‍ വന പാലകര്‍ക്ക് നടപടി സ്വീകരിക്കാം. അല്ലാതെ പൊതു ജന പണം കൊണ്ട് നിര്‍മ്മിച്ച കല്ലേലി അച്ചന്‍ കോവില്‍ റോഡിലൂടെ യാത്രികര്‍ പോകരുത് എന്നുള്ള വനം വകുപ്പിന്‍റെ നിലപാടുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന തീരുമാനത്തിലാണ് ജനങ്ങള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിന്ധു നദീജല കരാർ തർക്കം; ആർബിട്രേഷൻ കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: സിന്ധു നദീജല കരാറിൽ ഇന്ത്യ എടുത്ത തീരുമാനത്തിൽ മാറ്റമില്ലെന്ന് കേന്ദ്രസർക്കാർ....

കാന്തപുരത്തിന്റെ നിലപാടിനെ വിമർശിക്കാനുള്ള ആർജവമില്ലാതെ ആർഎസ്എസിനെ ചാരി നിന്ന് രക്ഷപ്പെടാനാണ് ശ്രീമതി ടീച്ചർ ശ്രമിക്കുന്നതെന്ന്...

0
പാലക്കാട്: സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അത് വലിയ...

താത്കാലികമായി പാർട്ടി ഉപേക്ഷിച്ചവർ മുന്നണിക്കൊപ്പം അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പിണറായി വിജയൻ

0
കണ്ണൂർ: പാർട്ടിക്കോട്ടകളിലെ വമ്പൻ തോൽവികളിൽ അണികളെ പഴിച്ച് ന്യായീകരണം തുടർന്ന് സിപിഎം....

കാന്തപുരത്തിന്റെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന മറ്റ് മതപണ്ഡിതന്മാരെയും രൂക്ഷമായി വിമർശിച്ച് എസ്എഫ്ഐ

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന...