പാഴ്സൽ ലോറിയെന്ന് ഡ്രൈവർ പറഞ്ഞു ; പരിശോധിച്ചപ്പോൾ കൊടിയ ചൂടിൽ അവശനിലയിലായ കാളകൾ

For full experience, Download our mobile application:
Get it on Google Play

ശാസ്താംകോട്ട: കന്നുകാലികളെ കുത്തിനിറച്ചെത്തിയ കണ്ടെയ്നർ ലോറി മോട്ടർവാഹന വകുപ്പ് പിടിച്ചെടുത്തു. തമിഴ്നാട് പൊള്ളാച്ചിയിൽ നിന്നും 21 കാളകളുമായി ജില്ലാ അതിർത്തിയായ ആനയടി വയ്യാങ്കരയിലെ കാലി ചന്തയിലേക്ക് എത്തിയ കർണാടക റജിസ്ട്രേഷനിലുള്ള ലോറിയാണ് പിടിച്ചെടുത്തത്. സംഭവത്തിൽ പൊള്ളാച്ചി സ്വദേശികളായ ലോറി ഡ്രൈവർ മണികണ്ഠൻ (31), ക്ലീനർമാരായ ശിവകുമാർ (32), ബാലസുബ്രഹ്‌മണ്യം (35), ഏജന്റ് ശൂരനാട് സ്വദേശി സുൽഫി എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.

കൊല്ലം–തേനി ദേശീയപാതയിൽ ആനയടി പാലത്തിനു സമീപം കുന്നത്തൂർ സബ് ആർടി ഓഫിസിലെ ഉദ്യോഗസ്ഥർ നടത്തിയ വാഹന പരിശോധനയ്ക്കിടെ ഉച്ചയ്ക്ക് 1.30നാണ് സംഭവം. വശങ്ങളിൽ റജിസ്ട്രേഷൻ നമ്പർ പതിക്കാത്ത വാഹനം ഉദ്യോഗസ്ഥർ തടഞ്ഞപ്പോൾ പാഴ്സൽ ലോറിയെന്നാണ് ഡ്രൈവർ പറഞ്ഞത്. എന്നാൽ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വേണുകുമാർ, ശ്യാം ശങ്കർ എന്നിവർ സംശയം തോന്നി ഉള്ളിൽ കയറി പരിശോധിച്ചപ്പോഴാണ് കണ്ടെയ്നറിനുള്ളിലെ കൊടിയ ചൂടിൽ അവശനിലയിലായ കാളകളെ കണ്ടെത്തിയത്. ഇരുമ്പ് കാബിനുള്ളിൽ മുകൾ വശത്തേക്ക് ചെറിയ കിളിവാതിൽ മാത്രമാണുള്ളത്.

വാഹനം കസ്റ്റഡിയിലെടുക്കാനുള്ള ഉദ്യോഗസ്ഥരുടെ നീക്കം കന്നുകാലി വ്യാപാരികളെത്തി‍ തടഞ്ഞു. കാളകളെ വയ്യാങ്കര കാലി ചന്തയിൽ ഇറക്കിയ ശേഷം പോലീസിന്റെ സഹായത്തോടെ ലോറി ശൂരനാട് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.  മോട്ടർവാഹന വകുപ്പ് ഉദ്യോസ്ഥരുടെയും ലോറി ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം ലോറി ഡ്രൈവർ, ഏജന്റ് എന്നിവർക്കെതിരെ കേസെടുത്തു. റജിസ്ട്രേഷൻ നമ്പർ പതിക്കാത്ത കാര്യങ്ങളിൽ ഉൾപ്പെടെ പിഴ ഈടാക്കിയ ശേഷം വാഹനം പോലീസിനു കൈമാറിയെന്നും ഇത്തരം കേസുകളിൽ വാഹന പരിശോധന കർശനമാക്കുമെന്നും കുന്നത്തൂർ ജോ.ആർടിഒ ആർ.ശരത്ചന്ദ്രൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...